സപ്ളൈകോ സമരം: ഇന്നു ചര്‍ച്ച
Friday, August 22, 2014 12:17 AM IST
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സപ്ളൈകോ ജീവനക്കാര്‍ തുടങ്ങിയ അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. സമരം ഒത്തുതീര്‍പ്പാക്കുന്നതിനു മന്ത്രി അനൂപ് ജേക്കബ് സമരസമിതി നേതാക്കളെ ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരത്തു മന്ത്രിയുടെ ഓഫീസിലാണു ചര്‍ച്ച. ചര്‍ച്ചയില്‍ സമവായമുണ്ടായാല്‍ സമരം പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു സംയുക്ത സമരസമിതി വൈസ് ചെയര്‍മാന്‍ ആര്‍.വിജയകുമാര്‍ പറഞ്ഞു.


സപ്ളൈകോയെ നിലനിര്‍ത്താന്‍ ആവശ്യമായ സബ്സിഡി തുക അനുവദിക്കുക, സര്‍ക്കാരിനു സാമ്പത്തിക ബാധ്യതയില്ലാത്ത പ്രമോഷനുകള്‍ നടപ്പാക്കുക, താത്കാലിക പാക്കിംഗ് ജീവനക്കാര്‍ക്കു മിനിമം വേതനം നല്‍കുക, ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കുക, കോമണ്‍ സര്‍വീസ് റൂള്‍ നടപ്പാക്കുക, പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.