ലുലു മാളില്‍ വ്യാജ ബോംബ് ഭീഷണി
ലുലു മാളില്‍ വ്യാജ ബോംബ് ഭീഷണി
Saturday, August 23, 2014 12:19 AM IST
കൊച്ചി: ഇടപ്പള്ളി ലുലു മാളില്‍ വ്യാജ ബോംബ് ഭീഷണി. മാളില്‍ ബോംബു വച്ചിട്ടുണ്െടന്ന് ഇന്നലെ ഉച്ചയ്ക്ക് 12നും 1.30നുമായി രണ്ടു ടെലിഫോണ്‍ സന്ദേശങ്ങളാണു മാളിലെ കസ്റമര്‍ കെയറില്‍ ലഭിച്ചത്. ഇംഗ്ളീഷിലും മലയാളത്തിലുമായിരുന്നു ഭീഷണി. ബോംബിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തന്റെ മൂന്നാമത്തെ സന്ദേശത്തില്‍ പറയാമെന്നു വിളിച്ചയാള്‍ പറഞ്ഞു.

സെക്യൂരിറ്റി ഓഫീസര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. പോലീസിന്റെ നിര്‍ദേശത്തെത്തുടര്‍ന്നു മാളില്‍നിന്നു ജനങ്ങളെ ഉടന്‍ ഒഴിപ്പിച്ചു. പരിഭ്രാന്തരായ ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങിയതോടെ മാളിനു മുന്നില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. നഗരത്തിലും ഗതാഗതം സ്തംഭിച്ചു.


പോലീസ് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്െടത്താനായില്ല. സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജയിംസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. മാളിലേക്കു വിളിച്ച ഫോണ്‍ നമ്പര്‍ കണ്െടത്തിയെന്നും വ്യാജ സിം കാര്‍ഡ് ഉപയോഗിച്ചാണു വിളിച്ചതെന്നും പോലീസ് പറഞ്ഞു. സൈബര്‍ സെല്‍ കൂടുതല്‍ അന്വേഷണം നടത്തിവരി കയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.