ഷൂട്ടിംഗിനിടെ നടന്‍ ദിലീപിനു പരിക്ക്
ഷൂട്ടിംഗിനിടെ നടന്‍  ദിലീപിനു പരിക്ക്
Saturday, August 23, 2014 12:24 AM IST
കൊച്ചി: പോണ്ടിച്ചേരിയില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ദിലീപിനു പരിക്ക്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന വില്ലാളി വീരന്‍ എന്ന ചിത്രത്തിനായി വിമാനത്തില്‍നിന്ന് ഇറങ്ങുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വാതില്‍ ഇടിച്ചു ദിലീപിന്റെ മൂക്കിനു പരിക്കേല്‍ക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല.

ഡോക്ടര്‍മാര്‍ നാലുദിവസത്തെ വിശ്രമം നിര്‍ദേശിച്ചെങ്കിലും ചിത്രീകരണം മുടങ്ങാതിരിക്കാന്‍ ദിലീപ് വീണ്ടും ലൊക്കേഷനിലെത്തി. ഇന്നത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ദിലീപ് ആശുപത്രിയിലേക്കു മടങ്ങും. മൈഥിലിയും നമിതാ പ്രമോദുമാണു ചിത്രത്തിലെ നായികമാര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.