വികസന പദ്ധതികള്‍ക്കുള്ള പണത്തിനു മറ്റു സ്രോതസുകള്‍ കണ്െടത്തും: ധനമന്ത്രി
വികസന പദ്ധതികള്‍ക്കുള്ള പണത്തിനു മറ്റു സ്രോതസുകള്‍ കണ്െടത്തും: ധനമന്ത്രി
Saturday, August 23, 2014 12:25 AM IST
തിരുവനന്തപുരം: മദ്യ വില്പനയില്‍ നിന്നുള്ള വരുമാനം കുറയുന്നതോടെ വികസന പദ്ധതികള്‍ക്കായുള്ള പണത്തിനു മറ്റു സ്രോതസുകള്‍ കണ്െടത്തുമെന്നു ധന മന്ത്രി കെ.എം. മാണി. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

ധനമന്ത്രിയെന്ന നിലയില്‍ ബാറുകള്‍ പൂട്ടുന്നത് വലിയ ബാധ്യതയാണെങ്കിലും സമൂഹ നന്മയ്ക്കുവേണ്ടി അത് ഏറ്റെടുക്കുകയാണ്. കടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ശക്തിയുള്ള സര്‍ക്കാരാണ് യുഡിഎഫിന്റേത്. യുഡിഎഫിനുള്ളില്‍ ചര്‍ച്ച ചെയ്തതിന്റെ ഫലമായി ഉരുത്തിരിഞ്ഞ ആശയമാണ് ഇപ്പോള്‍ നടപ്പാക്കുന്ന മദ്യ നയം.


മുഖ്യമന്ത്രിക്കെതിരെ കേരള കോണ്‍ഗ്രസ് നിലകൊണ്ടുവെന്ന തരത്തിലുള്ള പ്രസ്താവനകള്‍ ശരിയല്ല. മറ്റുള്ളവര്‍ പറയുന്നതിനു കേരള കോണ്‍ഗ്രസിന് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു.

യുടെ തിളക്കം യുഡിഎഫിന്റെ തിളക്കമാണ്. സമ്പൂര്‍ണ മദ്യനിരോധന തീരുമാനം മുഖ്യമന്ത്രി ചര്‍ച്ച ചെയ്തിരുന്നു. സമ്മര്‍ദമുണ്ടാകുമെന്നതിനാലാണ് പുറത്തു പറയാതിരുന്നത്. മദ്യ നിരോധനം കേരള കോണ്‍ഗ്രസിന്റെയും നയമാണെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.