ഗോളടിച്ചത് ഉമ്മന്‍ ചാണ്ടിയെന്നു വെള്ളാപ്പള്ളി
ഗോളടിച്ചത് ഉമ്മന്‍ ചാണ്ടിയെന്നു വെള്ളാപ്പള്ളി
Saturday, August 23, 2014 12:25 AM IST
ആലപ്പുഴ: സമ്പൂര്‍ണ മദ്യനിരോധനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതു കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ ഭാഗമായുളള ആത്മാര്‍ഥതയില്ലാത്ത തീരുമാനമാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മദ്യവിഷയത്തില്‍ വി.എം. സുധീരനെ കടത്തിവെട്ടാനുളള തന്ത്രമാണു യുഡിഎഫ് യോഗത്തില്‍ ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. ഗോളടിച്ചിരിക്കുന്നതു മുഖ്യമന്ത്രിയാണ്. ഫൌളാണോ എന്നു കാലം തെളിയിക്കും. 418 ബാറുകള്‍ അടച്ചുപൂട്ടണമെന്നു പറഞ്ഞുകൊണ്ടിരിക്കുന്ന ആദര്‍ശധീരന്‍മാരും മതനേതാക്കളും 312 ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും പൂട്ടുന്ന കാര്യത്തില്‍ മൌനം പാലിക്കുകയാണ്.


ബാര്‍ വിഷയത്തില്‍ എല്ലാ നേതാക്കളും മലക്കം മറിയുകയാണു ചെയ്തത്. വിലക്കയറ്റത്തിന്റെ ശ്രദ്ധ തിരിക്കാനുള്ളതാണോ ബാര്‍ വിഷയത്തിലെ ഇപ്പോഴത്തെ തീരുമാനങ്ങളെന്നു സംശയിക്കുന്നു. മദ്യം വേണ്െടന്നു പറയുന്നവര്‍ അനുയായികളെയും ഇക്കാര്യം ബോധവത്കരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.