മുഖ്യമന്ത്രിക്കു വീട്ടമ്മമാരുടെ അഭിനന്ദനം
Saturday, August 23, 2014 12:27 AM IST
തിരുവനന്തപുരം: മദ്യരഹിത കേരളം എന്ന ആശയവുമായി മദ്യനയം രൂപവത്കരിച്ചതിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു വീട്ടമ്മമാരുടെ അഭിനന്ദനം. ഉച്ചയ്ക്ക് ക്ളിഫ്ഹൌസിലെത്തിയ അമ്പതോളം വീട്ടമ്മമാര്‍ മുഖ്യമന്ത്രിക്കു പൂച്ചെണ്ടുകള്‍ നല്‍കി അഭിനന്ദനം അറിയിച്ചു.

പഞ്ചനക്ഷത്ര ഹോട്ടലുകളിലൊഴികെ ബാറുകള്‍ അനുവദിക്കില്ലെന്നും ഘട്ടംഘട്ടമായി ബിവറേജസ് ഔട്ട്ലെറ്റുകള്‍ നിര്‍ത്തലാക്കുമെന്നുമുള്ള സര്‍ക്കാര്‍ തീരുമാനം കുടുംബങ്ങളില്‍ സമാധാനന്തരീക്ഷവും സമ്പത്തിക ഭദ്രതയുമുണ്ടാക്കുമെന്നു വീട്ടമ്മമാര്‍ പറഞ്ഞു. മദ്യനയത്തിനു ധീരമായ തീരുമാനമെടുത്തതിലൂടെ മുഖ്യമന്ത്രി സംസ്ഥാനത്തെ കുടുംബങ്ങളുടെ വികാരം ഉള്‍ക്കൊണ്ടിരിക്കുകയാണെന്നും വീട്ടമ്മമാര്‍ അഭിപ്രായ പ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.