വിമാനക്കൂലി വര്‍ധന: കേന്ദ്രം ഇടപെടണമെന്നു കെ.സി. ജോസഫ്
വിമാനക്കൂലി വര്‍ധന:  കേന്ദ്രം ഇടപെടണമെന്നു കെ.സി. ജോസഫ്
Saturday, August 23, 2014 12:28 AM IST
തിരുവനന്തപുരം: അവധിക്കാലത്തും ഉത്സവസമയങ്ങളിലും ഗള്‍ഫ് മേഖലയില്‍നിന്നുള്‍പ്പെടെയുള്ള വിമാന ടിക്കറ്റു നിരക്ക് അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്ന വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നു മന്ത്രി കെ.സി. ജോസഫ്.

ഇക്കാര്യം മുഖ്യമന്ത്രി പലതവണ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണ്. സീസണാകുമ്പോള്‍ നിലവിലുള്ള ടിക്കറ്റ് നിരക്കിന്റെ പത്തു മടങ്ങുവരെയാണ് ഈടാക്കുന്നത്. താഴ്ന്ന വരുമാനമുള്ള സാധാരണക്കാരെയാണ് ഇതു വലിയ ബുദ്ധിമുട്ടിലാക്കുന്നത്. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ടിക്കറ്റ് നിരക്കു രീതിയില്‍ മാറ്റം വരുത്തണം. കൃത്രിമമായ നിരക്കു വര്‍ധനയാണു പലപ്പോഴും വിമാനക്കമ്പനികള്‍ സ്വീകരിക്കുന്നത്.


ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടണം. ഓരോ സെക്ടറിലേയ്ക്കും ഈടാക്കാവുന്ന പരമാവധി നിരക്ക് നിശ്ചയിക്കണം. എയര്‍ ഇന്ത്യയില്‍ ഇതു നടപ്പാക്കണമെന്നും കെ.സി. ജോസഫ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.