കെസിബിസി പ്രഫഷണല്‍ നാടകമേളയില്‍ ഒമ്പതു നാടകങ്ങള്‍
Saturday, August 23, 2014 12:33 AM IST
കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ (കെസിബിസി) മീഡിയ കമ്മീഷന്‍ സംഘടിപ്പിക്കുന്ന 27-ാമത് അഖില കേരള പ്രഫഷണല്‍ നാടക മത്സരം സെപ്റ്റംബര്‍ 13 മുതല്‍ 22 വരെ പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തില്‍ നടക്കും. ഒമ്പതു നാടകങ്ങളാണ് മേളയിലുള്ളത്.

അപ്രധാനവാര്‍ത്തകള്‍ (മലയാള നാടകവേദി, തിരുവനന്തപുരം), നന്മകള്‍ ചേക്കേറും കൂട് (അമല കമ്യൂണിക്കേഷന്‍സ്, കാഞ്ഞിരപ്പള്ളി), മുന്‍പേ പറക്കുന്ന പക്ഷികള്‍ (അമ്പലപ്പുഴ അക്ഷരജ്വാല, ആലപ്പുഴ), ഓര്‍ക്കുക ഒരേയൊരു ജീവിതം (കായംകുളം സപര്യ കമ്യൂണിക്കേഷന്‍സ്), ഒറ്റമരത്തണല്‍ (അസീസി, കൊല്ലം), എന്തായിരുന്നു മനസില്‍ (ഭരത് കമ്യൂണിക്കേഷന്‍സ്, ആലപ്പുഴ), ഫേസ്ബുക്കില്‍ കണ്ട മുഖം (പാലാ കമ്യൂണിക്കേഷന്‍സ്, പാലാ), സ്നേഹസാന്ത്വനം (അക്ഷരകല, തിരുവനന്തപുരം), പത്തുപൈസ (വയലാര്‍ നാടകവേദി, കൊല്ലം) എന്നിവയാണു മേളയിലുള്ളത്. ധാര്‍മികമൂല്യങ്ങളും ഉദാത്തമായ ആശയങ്ങളും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന മേളയിലേക്കു മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്യന്‍ തെക്കത്തെച്ചേരില്‍ അധ്യക്ഷനായ സമിതിയാണു നാടകങ്ങള്‍ തെരഞ്ഞെടുത്തത്. ദിവസവും വൈകുന്നേരം ആറിനാണു നാടകം.


മാധ്യമദിനമായ നവംബര്‍ 16ന് ആലപ്പി തിയറ്റേഴ്സിന്റെ പെസഹാ എന്ന ബൈബിള്‍ നാടകവും അവതരിപ്പിക്കുമെന്നു മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.