പുതിയ 28 ഹയര്‍സെക്കന്‍ഡറികളില്‍ ഉപഭാഷയില്‍ മാറ്റം
Saturday, August 23, 2014 12:34 AM IST
തിരുവനന്തപുരം: പുതുതായി അനുവദിച്ച 28 ഹയര്‍സെക്കന്‍ഡറികളില്‍ ഉപഭാഷ മാറ്റം അനുവദിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഉത്തരവിറക്കി. സ്കൂള്‍ അധികൃതരുടെ ആവശ്യപ്രകാരം കാസര്‍ഗോഡ് ജില്ലയിലെ മൂന്നു പുതിയ ഹയര്‍സെക്കന്‍ഡറികളില്‍ മലയാളത്തിനു പകരം കന്നട ഉപഭാഷയാക്കി.

ഇതിനു പുറമെ രണ്ടു ബാച്ചുകള്‍ സഹിതമുള്ള പുതിയ 25 ഹയര്‍ സെക്കന്‍ഡറികളില്‍ അനുവദിച്ച മലയാളം, ഹിന്ദി ഉപഭാഷകളിലും മാറ്റത്തിന് അനുമതി നല്‍കി. ഇതില്‍ 24 സ്കൂളുകള്‍ക്കു മലയാളവും അറബിയും ഉപഭാഷയാക്കി നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.