ശാസ്ത്രമേള സ്വര്‍ണക്കപ്പിനു മോഡല്‍ ക്ഷണിച്ചു
Saturday, August 23, 2014 12:35 AM IST
കോട്ടയം: സംസ്ഥാനതല ശാസ്ത്രമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റവന്യൂ ജില്ലയ്ക്ക് എവര്‍ റോളിംഗ് ആയി ശാസ്ത്രമേള സ്വര്‍ണക്കപ്പ് നല്‍കും. കപ്പ് നിര്‍മിക്കുന്നതിനുള്ള മോഡലുകള്‍ ചിത്രങ്ങളായി, പൊതുവിദ്യാഭ്യാസം, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും ക്ഷണിച്ചു. 28നു മുമ്പ് കോട്ടയത്ത് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കണം. തെരഞ്ഞെടുത്ത ചിത്രങ്ങള്‍ക്കു കാഷ് അവാര്‍ഡ് നല്കും. വിശദവിവരങ്ങള്‍ക്ക് ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുമായി ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.