കെഇആര്‍ ഭേദഗതി: ടീച്ചേഴ്സ് ഗില്‍ഡ് സമരത്തിലേക്ക്
Sunday, August 24, 2014 12:09 AM IST
തൃശൂര്‍: എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരുമായും അധ്യാപകരുമായും ചര്‍ച്ച നടത്താതെ കെഇആര്‍ ഭേദഗതി വരുത്താനുള്ള നീക്കത്തിനെതിരേ സമരത്തിനിറങ്ങാന്‍ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന നേതൃസംഗമം തീരുമാനിച്ചു. സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്താനാണു യോഗം തീരുമാനിച്ചിരിക്കുന്നത്.

അധ്യാപകരുടെ ഒഴിവുകളില്‍ ടീച്ചേഴ്സ് ബാങ്കില്‍നിന്നു മാത്രമേ നിയമനം നടത്താവൂ എന്ന ഭേദഗതിയും സ്പെഷലിസ്റ് അധ്യാപകരുടെ നിയമനം പിഎസ്സിക്കു വിടാനുള്ള ഭേദഗതിയും അംഗീകരിക്കില്ല. ഇതു ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നു യോഗം വിലയിരുത്തി. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു.


പ്രസിഡന്റ് ജോഷി വടക്കന്‍ അധ്യക്ഷനായി. ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. യേശുദാസ് കൊടിവീട്ടില്‍, ഫാ. മാത്യു തിരുവാലില്‍, സാലു പാതാലില്‍, എം.എല്‍. സേവ്യര്‍, ജെ. മരിയദാസ്, പോള്‍ ജയിംസ്, സി.ടി. വര്‍ഗീസ്, ആമോദ് മാത്യു, ജോസ് ആന്റണി, സിബി ജോസഫ് എന്നിവര്‍ സംസാരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.