ആസൂത്രണ ബോര്‍ഡ് പിരിച്ചുവിടണം: സെക്രട്ടറിമാര്‍
Sunday, August 24, 2014 12:14 AM IST
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് പിരിച്ചുവിടാവുന്നതാണെന്നും പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കണമെന്നും വകുപ്പു സെക്രട്ടറിമാര്‍. ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഈ നിര്‍ദേശം അവര്‍ മുന്നോട്ടുവച്ചത്.

കേന്ദ്ര ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണു സംസ്ഥാന ആസൂത്രണ ബോര്‍ഡ് പിരിച്ചുവിടണമെന്നു സെക്രട്ടറിമാര്‍ നിര്‍ദേശിച്ചത്. ബോര്‍ഡ് അനാവശ്യ സമയനഷ്ടത്തിന് ഇടയാക്കുകയാണ്. വാര്‍ഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ച ശേഷം ഓരോ പദ്ധതിയും നടപ്പാക്കുമ്പോള്‍ വീണ്ടും ആസൂത്രണ ബോര്‍ഡിന്റെ അനുമതി തേടേണ്ട സ്ഥിതി യാണു നിലവിലുള്ളത്. മദ്യവരുമാനം കുറയുന്നതിനാലുണ്ടാകുന്ന പ്രശ്നം പരിഹരിക്കാന്‍ പുതിയ വഴി കണ്െടത്തണം. മാത്രമല്ല, ചെലവുചുരുക്കലും ഉണ്ടാവണം. പ്രവൃത്തിദിനം അഞ്ചാക്കി കുറയ്ക്കുന്നതിലൂടെ സര്‍ക്കാരിന്റെ ചെലവു കുറയ്ക്കാനാകും.


ഇ- ഗവേണന്‍സ് വന്നതിനാല്‍ ശനിയാഴ്ച പ്രവൃത്തിദിനം ഒഴിവാക്കുന്നതു സാധാരണക്കാരെ ബാധിക്കില്ല. സര്‍ക്കാര്‍ സര്‍വീസില്‍ 30,000 അധിക തസ്തികയാണുള്ളത്. ഇതു കുറയ്ക്കാന്‍ നടപടി വേണമെന്നും സെക്രട്ടറിമാര്‍ ആ വശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.