പ്രളയക്കെടുതി: നഷ്ടം 156 കോടി കവിഞ്ഞു
പ്രളയക്കെടുതി: നഷ്ടം 156 കോടി കവിഞ്ഞു
Sunday, August 24, 2014 12:00 AM IST
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഇതുവരെയുണ്ടായ നഷ്ടം 156 കോടി കവിഞ്ഞു. ഈ മണ്‍സൂണ്‍ കാലത്തെ അപകടങ്ങളില്‍ സംസ്ഥാനത്താ കെ ഇന്നലെ വരെ 103 പേര്‍ മരിച്ചു. 17,127 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ച് 121.01 കോടി രൂപയുടെ നഷ്ടമുണ്ടായതായി ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. 46,871 വീടുകള്‍ തകര്‍ന്ന് 29.25 കോടി രൂപയുടെയും 245 വീടുകള്‍ പൂര്‍ണമായി തകര്‍ന്ന് 4.14 കോടി രൂപയുടെയും നഷ്ടമുണ്ടായതായാണു പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. മലയോരമേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം.

വീടുകള്‍ തകര്‍ന്നും വെള്ളം കയറിയും ദുരിതത്തിലായ 4,280 പേരെ 54 ദുരിതാശ്വാസ ക്യാമ്പുകളിലായി പാര്‍പ്പിച്ചിട്ടുണ്ട്. ഇന്നലെ മാത്രം സംസ്ഥാന വ്യാപകമായി 27 ദുരിതാശ്വാസ ക്യാമ്പുകളാണു തുറന്നത്.

രണ്ടു ദിവസമായി തുടരുന്ന മഴയില്‍ വീടിടിഞ്ഞു വീണും ഒഴുക്കില്‍ പെട്ടും അഞ്ചു പേര്‍ മരിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടും കൊല്ലം ജില്ലയില്‍ മൂന്നു പേരുമാണു മരിച്ചത്. പുനലൂരില്‍ വഞ്ചേമ്പ് അയനിക്കോട് ചരുവിള പുത്തന്‍വീട്ടില്‍ രാധാകൃഷ്ണന്‍ വീടിന്റെ ചുമരിടിഞ്ഞുവീണു മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. കൊല്ലം മണ്‍റോതുരുത്തില്‍ അനില്‍കുമാറിന്റെ മൂന്നുവയസുകാരിയായ മകള്‍ അന ശ്വര തോട്ടില്‍വീണാണു മരിച്ചത്.

പത്തനംതിട്ട ജില്ലയില്‍ മഴക്കെടുതിയില്‍ രണ്ടുമരണം. മല്ലപ്പള്ളി മാരിക്കല്‍ കരിപ്പോട്ട് ബിജുവിന്റെ മകന്‍ ആദര്‍ശ്(14), പ്രമാടം ഇരട്ടപ്ളാവുനില്‍ക്കുന്നതില്‍ ശശിയുടെ മകന്‍ പ്രശാന്ത് (ശാന്തന്‍ - 23) എന്നിവരാണ് മരിച്ചത്.


ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോ ടെ മഞ്ഞത്താനം പുഞ്ചയില്‍ കൂട്ടുകാരോടൊപ്പം വെള്ളത്തില്‍ കളിക്കുന്നതിനിടെ ആദര്‍ശ് ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ ഉച്ചകഴിഞ്ഞു രണ്േടാടെ നാട്ടുകാര്‍ മൃതദേഹം കണ്െടടുത്തു. മൃതദേഹം മല്ലപ്പള്ളി സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട്. നെടുങ്ങാടപ്പള്ളി സിഎംഎസ് ഹൈസ്കൂള്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയാണ് മരിച്ച ആദര്‍ശ്. മാതാവ്: സജിനി. സഹോദരങ്ങള്‍: ആകാശ്, അഭി. മറൂര്‍ പാടശേഖരത്തില്‍ വെള്ളം കാണാന്‍ കൂട്ടുകാര്‍ക്കൊപ്പം പോയ പ്രശാന്ത് ഒഴുക്കില്‍പ്പെടുകയായിരുന്നു. നീണ്ടനേരത്തെ തെരച്ചിലിനൊടുവില്‍ പ്രശാന്തിന്റെ മൃതദേഹം സമീപത്തെ പാടശേഖരത്തില്‍ നിന്നും കണ്െടടുത്തു. പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞു ഒന്നിനു വീട്ടുവളപ്പില്‍ സംസ്കരിക്കും. മാതാവ്: ശാന്ത. സഹോദരി: ശാന്തി.തിരുവനന്തപുരം ജില്ലയിലെ കല്ലാര്‍, ചിറ്റാര്‍, വാമനപുരം നദി തുടങ്ങിയവ കരകവിഞ്ഞൊഴുകുകയാണ്. മല യോരമേഖലക ളായ വിതുര, പാലോട് എന്നിവിടങ്ങ ളിലാണു കൂടുതല്‍ നാശനഷ്ടമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.