ടോയ്ലറ്റ് സൌകര്യമില്ലാത്ത സ്കൂളുകള്‍ക്കു ഫിറ്റ്നസ് നല്കില്ല: മന്ത്രി
ടോയ്ലറ്റ് സൌകര്യമില്ലാത്ത സ്കൂളുകള്‍ക്കു ഫിറ്റ്നസ് നല്കില്ല: മന്ത്രി
Sunday, August 24, 2014 12:15 AM IST
കോഴിക്കോട്: വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്ലെറ്റുകളും കുടിവെള്ള സൌകര്യങ്ങളുമൊരുക്കാത്ത സ്കൂളുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്.

നിലവില്‍ കെട്ടിടത്തിന്റെ സുരക്ഷ വിലയിരുത്തിയാണു ഫിറ്റ്നസ് നല്കുന്നത്. ഇനിയുള്ള പരിശോധനകളില്‍ ടോയ്ലറ്റും കുടിവെള്ള സൌകര്യവും പരിഗണനാവിഷയമാകും. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അടിയന്തര പ്രാധാന്യത്തോടെ പുറപ്പെടുവിക്കും മന്ത്രി കോഴിക്കോട്ടു പറഞ്ഞു.


ഭൂരിഭാഗം സര്‍ക്കാര്‍ സ്കൂളുകളിലും ആവശ്യത്തിനു ടോയ്ലറ്റുകളുണ്ട്. എയ്ഡഡ്- അണ്‍ എയ്ഡഡ് മേഖലയിലെ പല സ്കൂളുകളിലെയും അവസ്ഥ താരതമ്യേന മോശമാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കും- മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.