27നു സഹകരണ ഹര്‍ത്താല്‍
Sunday, August 24, 2014 12:16 AM IST
പാലാ: സഹകരണമേഖലയില്‍ ഇന്‍കംടാക്സ് വകുപ്പിന്റെ കടന്നുകയറ്റത്തിനെതിരേ സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങളും 27 നു ഹര്‍ത്താല്‍ ആചരിക്കും. കേരള കോ-ഓപ്പറേറ്റീവ് പ്രൊട്ടക്ഷന്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. കരകുളം കൃഷ്ണപിള്ള ചെയര്‍മാനും ജില്ലാതലത്തില്‍ ജില്ലാ ബാങ്ക് പ്രസിഡന്റുമാരുടെയും താലൂക്ക് തലത്തില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്മാരുടെയും നേതൃത്വത്തിലാണു സഹകരണ പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്.

പാലായില്‍ ചേര്‍ന്ന മീനച്ചില്‍ താലൂക്കിലെ സഹകാരികളുടെ സമ്മേളനത്തില്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹിച്ചു. വിവിധ ബാങ്കുകളുടെ പ്രസിഡന്റുമാരായ അഡ്വ. ജോര്‍ജ് സി. കാപ്പന്‍, അഡ്വ. ജോസ് ടോം, വി.എ. ജോസ് ഉഴുന്നാലില്‍, ജി. വിശ്വനാഥന്‍നായര്‍, വി.എം. ജയിംസ്, എം.എം. ഏബ്രഹാം, പ്രഫ. ടി.എം. ചാക്കോ, എം.എം. തോമസ് തുടങ്ങിയവരും സംസ്ഥാന പ്രതിനിധികളായ വി.ജി. വിജയകുമാര്‍, എം. ഗോപാലകൃഷ്ണന്‍നായര്‍ എന്നിവരും പ്രസംഗിച്ചു.


സംസ്ഥാന സഹകരണബാങ്ക്, ജില്ലാ സഹകരണബാങ്കുകള്‍, സര്‍വീസ് സഹകരണബാങ്കുകള്‍, വായ്പാ സഹകരണസംഘങ്ങള്‍, അര്‍ബന്‍ ബാങ്കുകള്‍, കാര്‍ഷിക ഗ്രാമവികസനബാങ്കുകള്‍ തുടങ്ങി നിക്ഷേപം സ്വീകരിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങളിലെയും ഭരണസമിതി അംഗങ്ങളും ജീവനക്കാരും 27 നു രാവിലെ പത്തിനു തിരുനക്കര മൈതാനത്തുനിന്നു പ്രതിഷേധമാര്‍ച്ച് നടത്തി ഇന്‍കംടാക്സ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ബാര്‍ ഉടമകളുടെ യോഗം കൊച്ചിയില്‍കൊച്ചി: സംസ്ഥാനത്ത് അവശേഷിക്കുന്ന 312 ബാറുകള്‍ കൂടി അടച്ചുപൂട്ടാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ചര്‍ച്ച ചെയ്യാനായി കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഇന്നു രാവിലെ 11നു മരട് സരോവരം ഹോട്ടലില്‍ യോഗം ചേരും.

720 ബാര്‍ ഹോട്ടല്‍ ഉടമകളും യോഗത്തില്‍ പങ്കെടുക്കുമെന്നു പ്രസിഡന്റ് എ. രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. യോഗത്തില്‍ ബാര്‍ ഹോട്ടലുകള്‍ പൂട്ടുന്നതിനെ നിയമപരമായി നേരിടുന്നതിനെപ്പറ്റിയും ആലോചിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.