ദളിത് ക്രൈസ്തവ നീതിനിഷേധം മതവിവേചനം: മാര്‍ ജോസഫ് പെരുന്തോട്ടം
ദളിത് ക്രൈസ്തവ നീതിനിഷേധം മതവിവേചനം:  മാര്‍ ജോസഫ് പെരുന്തോട്ടം
Sunday, August 24, 2014 12:20 AM IST
കൊച്ചി: ദളിത് ക്രൈസ്തവര്‍ക്കു നീതി നിഷേധിക്കുന്നതു ക്രൈസ്തവ വിശ്വാസത്തിനുനേരേയുള്ള വിവേചനമാണെന്നു കെസിബിസി വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിഒസിയില്‍ നടത്തിയ നീതിഞായര്‍ ദിനാചരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന പൌരന് ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണിത്. മതേതരത്വത്തിനുനേരേയുള്ള വെല്ലുവിളിയായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെസിബിസി എസ്സി-എസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.സെല്‍വിസ്റര്‍ പൊന്നുമുത്തന്‍ അനുഗ്രഹപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ.ഏബ്രഹാം പട്ടിയാനി മുഖ്യപ്രഭാഷണം നടത്തി. ഫാ.ജോസഫ് കുറ്റിക്കാട്ടില്‍, റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ഡോ.സെബാസ്റ്യന്‍ പോള്‍, ഷിബു ജോസഫ്, സി.സി. കുഞ്ഞുകൊച്ച്, ടി.ജെ. ഏബ്രഹാം, പി.ഒ. പത്രോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ ആരംഭിച്ച സെമിനാര്‍ കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്തു. കെഎല്‍എം സംസ്ഥാന പ്രസിഡന്റ് ജോയ് ഗോതുരത്ത്, സ്കറിയ ആന്റണി, സീന സണ്ണി, ജസ്റിന്‍ മാത്യു, സാബു നന്തിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.