സര്‍ക്കാര്‍ തീരുമാനം മികച്ചത്: ആര്‍ച്ച്ബിഷപ് കല്ലറയ്ക്കല്‍
Sunday, August 24, 2014 12:20 AM IST
കൊച്ചി: ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ച മദ്യനയം മികച്ച തീരുമാനമാണെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍. കേരളത്തെ മദ്യവിമുക്തമാക്കാന്‍ ലക്ഷ്യമിട്ടു വരാപ്പുഴ അതിരൂപത യിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടപ്പാക്കിയ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടിട്ടുണ്െടന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറ ഞ്ഞു. മദ്യത്തിനെതിരേ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണു പ്രധാനമായും നടപ്പാക്കിയത്. ഇതുവഴി വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.


മദ്യനിരോധനം നടപ്പാക്കുന്നവര്‍ വീഞ്ഞും നിരോധിക്കണമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവ ന ചൂണ്ടിക്കാട്ടിയപ്പോള്‍, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഒഴിവാക്കാവുന്നതല്ല അതെന്നായിരുന്നു ആര്‍ച്ച്ബിഷപ്പിന്റെ പ്രതികരണം. വിശുദ്ധ കുര്‍ബാനയുടെ അത്യന്താപേക്ഷിതമായ ഘടകങ്ങളാണ് അപ്പവും വീഞ്ഞും. അതു വിശ്വാസപരമാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.