മദ്യദുരന്ത സാധ്യത തള്ളുന്നില്ല, സ്പിരിറ്റ് കടത്തിനു ഗുണ്ടാനിയമം ചുമത്തും: ആഭ്യന്തര മന്ത്രി
മദ്യദുരന്ത സാധ്യത തള്ളുന്നില്ല, സ്പിരിറ്റ് കടത്തിനു ഗുണ്ടാനിയമം ചുമത്തും: ആഭ്യന്തര മന്ത്രി
Sunday, August 24, 2014 12:04 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മദ്യദുരന്തത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നു മന്ത്രി രമേശ് ചെന്നിത്തല. അന്യസംസ്ഥാനങ്ങളില്‍നിന്നു സ്പിരിറ്റ് കടത്തികൊണ്ടുവന്നു വില്പന നടത്തുന്ന രീതി മുന്‍കാലങ്ങളില്‍ സജീവമായിരുന്നു.

പുതിയ സാഹചര്യത്തില്‍ അനധികൃത സ്പിരിറ്റിന്റെ വ്യാപകമായ ഒഴുക്കിനു സാധ്യതയുണ്ട്. സ്പിരിറ്റ് കടത്തിനു നേതൃത്വം നല്‍കുന്നവരെയും അതിനു കൂട്ടുനില്‍ക്കുന്നവരെയും ഗുണ്ടാനിയമത്തിന്റെ പരിധിയില്‍പ്പെടുത്തി ശക്തമായ നടപടി സ്വീകരിക്കും. ആവശ്യമെങ്കില്‍ ഗുണ്ടാ- അബ്കാരി നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.

വ്യാജവാറ്റ് തടയുന്നതിനായി ഓരോ ജില്ലകളിലും ഇതുമായി മുമ്പു ബന്ധമ ുണ്ടായിരുന്നവരുടെ വിവരം ശേഖരിക്കും. പുതിയ മദ്യനയം സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് സേന യുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കും. ഇതിനായി സേനയുടെ അംഗബലം വര്‍ധിപ്പിക്കുന്നതോടൊപ്പം പുതിയ തസ്തികകളും സൃഷ്ടിക്കും.

മദ്യാസക്തി ജനങ്ങളില്‍ കുറയ്ക്കാന്‍ ബോധവത്കരണം നട ത്തുന്നതോടൊപ്പം മദ്യത്തിന് അടിമകളായവരെ കൌണ്‍സിലിംഗ് നല്‍കുന്നതിനും ലഹരിയില്‍നിന്നു മോചിപ്പിക്കാനുള്ള ചികിത്സാ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നതുള്‍പ്പെടെയുള്ള സഹായവും പോലീസ് ചെയ്യും. എല്ലാ ജില്ലകളിലും ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തില്‍ വിവിധ സന്നദ്ധസംഘടനകളെ ഉള്‍പ്പെടുത്തി വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

കടല്‍മാര്‍ഗമുള്ള അനധികൃത സ്പിരിറ്റ് കടത്തു തടയാന്‍ തീരദേശ പോലീസ് സംവിധാനം ശക്തിപ്പെടുത്തും. കുടാതെ ട്രെയിന്‍വഴി നടക്കുന്ന അനധികൃത സ്പിരിറ്റ് കടത്തു തടയാന്‍ റെയില്‍വേ പോലീസിനെ ശക്തിപ്പെടുത്തുമെന്നും ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തു പോലീസ് എക്സൈസ് ഡിപ്പാര്‍ട്ട്മെന്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമ മാക്കും.


അടുത്തമാസം മൂന്നിനു ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ആലോചിക്കുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്െടന്നും അദ്ദേഹം പറ ഞ്ഞു.

സുധീരന്റെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു

തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ചേരിതിരിവു പ്രകടമായിരിക്കെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരേ മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി.
പൂട്ടിയ ബാറുകളുടെ ഗുണപരിശോധന നടത്തണമെന്ന കോടതിവിധിയെ സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയെന്നു വിശേഷിപ്പിച്ച വി.എം. സുധീരന്റെ പരാമര്‍ശം ചെന്നിത്തല ഇന്നലെ പരസ്യമായി തള്ളിപ്പറഞ്ഞു. സുധീരന്റെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നു പറഞ്ഞ ചെന്നിത്തല, താനുമായികൂടി യാലോചിച്ച ശേഷമാണു മുഖ്യമന്ത്രി കാര്യങ്ങള്‍ യുഡിഎഫ് യോഗ ത്തില്‍ അവതരിപ്പിച്ചതെന്നും പറ ഞ്ഞു. സുധീരന്റെ പരാമര്‍ശത്തിനെതിരേ ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിന് ഇന്നലെ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ക്കൂടിയാണു രമേശ് വിമര്‍ശനവുമായി എത്തിയിയത്. മദ്യനയത്തിന്റെ പേരില്‍ പാര്‍ട്ടിയിലോ യുഡിഎഫിലോ തര്‍ക്കമില്ല. ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഘട്ടംഘട്ടമായുള്ള മദ്യനിരോധനമെന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യം. തീരുമാനത്തിനു പിന്നില്‍ ഒരു ബാഹ്യ ഇടപെടലുകളും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഇക്കാര്യത്തില്‍ എല്ലാ പിന്തുണയും ഉണ്െടന്നു കെപിസിസി പ്രസിഡന്റുതന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ മറ്റു വിവാദങ്ങള്‍ക്കൊന്നും സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.