കെഎസ്എസിന്റെ സ്വാശ്രയോത്സവ് സമാപിച്ചു
കെഎസ്എസിന്റെ സ്വാശ്രയോത്സവ് സമാപിച്ചു
Sunday, August 24, 2014 12:24 AM IST
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സംഘടിപ്പിച്ച സ്വാശ്രയോത്സവ് 2014 സമാപിച്ചു. മേളയുടെ സമാപനസമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറി ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, കോട്ടയം മുനിസിപ്പല്‍ വൈസ്ചെയര്‍മാന്‍ ആലീസ് ജോസഫ്, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ബിന്‍സ് ചേത്തലില്‍, കൌണ്‍സിലര്‍മാരായ ടി.സി. റോയി, എന്‍.എസ്. ഹരിശ്ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

കലാകായിക വിഭാഗത്തിലുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇടുക്കി ഗ്രീന്‍വാലി ഡെവലപ്മെന്റ് സൊസൈറ്റിക്കു ലഭിച്ചു. കലാവിഭാഗത്തില്‍ നടത്തപ്പെട്ട നാടന്‍പാട്ട് മത്സരത്തില്‍ ഗ്രീന്‍വാലി ഡെവലപ്മെന്റ് സൊസൈറ്റിയിലെ കെ.പി. ചന്ദ്രനും സംഘവും വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലെ അന്നമ്മ സണ്ണിയും സംഘവും കോട്ടയം സൌത്ത് കുടുംബശ്രീ മോളി സുരേഷും സംഘവും മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പുഷ്പ ഡിയും സംഘവും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

വനിതകള്‍ക്കായി സംഘടിപ്പിച്ച ലളിതഗാന മത്സരത്തില്‍ രാജി ദേവകുമാര്‍, ഷൈലജ ഷാജി, ശ്രീജ ഷാജി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. നാടോടിനൃത്തമത്സരത്തില്‍ സ്നേഹ ഷാജി, ജ്യോതിലക്ഷ്മി, പുഷ്പലത വിജയന്‍ എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പുരുഷവിഭാഗം പ്രസംഗ മത്സരത്തില്‍ പ്രിന്‍സ് ജോര്‍ജ് ചുങ്കം, സാജു പുന്നത്തുറ കിടങ്ങൂര്‍, പി.എല്‍. ജോബി എന്നിവരും വനിതാ വിഭാഗത്തില്‍ ഷിന്‍സി ജോഷി, ഡാര്‍ളി വര്‍ഗീസ്, ലിസി ലൂക്കോസ് എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പുരുഷവിഭാഗം മിമിക്രി മത്സരത്തില്‍ കെ.സി. സോണി, പ്രിന്‍സ് ജോര്‍ജ് എന്നിവര്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വനിതകള്‍ക്കായി സംഘടിപ്പിച്ച സിനിമാറ്റിക് ഡാന്‍സ് മത്സരത്തില്‍ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലെ സുശീല ശശിധരനും സംഘവും ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയിലെ സിനി സ്റീഫനും സംഘവും വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലെ റീന സാബുവും സംഘവും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ഒപ്പന മത്സരത്തില്‍ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലെ ആഷ റോയി യും സംഘവും, വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലെ സിന്ധു വിന്‍സന്റും സംഘവും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച കലാ-കായികമേളയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സ്വാശ്രയസംഘാംഗങ്ങള്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.