വിമാനത്താവളത്തില്‍ 1,000 രൂപയുടെ കള്ളനോട്ട് പിടിച്ചു
Sunday, August 24, 2014 12:24 AM IST
നെടുമ്പാശേരി: വിമാനത്താവളത്തിനകത്തെ സ്റാളില്‍ യാത്രക്കാരന്‍ കൊടുത്ത 1,000 രൂപയുടെ രണ്ടു കള്ളനോട്ടുകള്‍ പിടികൂടി. നോട്ടുകള്‍ പ്രിന്റ് ചെയ്ത വര്‍ഷമില്ലാത്തതു ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് ജീവനക്കാരാണു തിരിച്ചറിഞ്ഞത്. കള്ളനോട്ടാണെന്ന് അറിയുന്നതിനു മുന്‍പു തന്നെ നോട്ട് കൊടുത്ത യാത്രക്കാരന്‍ മുംബൈക്കുള്ള ഫ്ളൈറ്റില്‍ കയറിപ്പോയിരുന്നു. ഇയാളുടെ പേര് ഐസക് ജെ. കോട്ടാളില്‍ എന്നാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്റലിജന്‍സ് വിഭാഗം അന്വേഷണമാരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.