സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് ബോണസ് അനുവദിക്കണം
സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് ബോണസ് അനുവദിക്കണം
Sunday, August 24, 2014 12:26 AM IST
കോട്ടയം: നാഷണല്‍ സ്കൂള്‍ പാചകത്തൊഴിലാളി യൂണിയന്‍ (കെടിയുസി-എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് ഒരുമാസത്തെ ശമ്പളം ഓണത്തിനു ബോണസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉപവാസം നടത്തി. തൊഴിലാളികള്‍ക്കു ക്ഷേമനിധി ഏര്‍പ്പെടുത്തുക, തൊഴിലാളികള്‍ക്ക് അനുവദിച്ച കുടിശിക ഉടന്‍ വിതരണംചെയ്യുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന ഭാരവാഹികള്‍ കോട്ടയം കളക്ടറേറ്റിനു മുന്നില്‍ ഉപവസിച്ചത്.


യൂണിയന്‍ ദേശീയ പ്രസിഡന്റ് കുര്യന്‍ മാത്യു ഉദ്ഘാടനംചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സ്കറിയാ കുന്നുംപുറം, മിനി ബാബു, നജി ബഷീര്‍, കെ.രമ, ജില്ലാ പ്രസിഡന്റുമാരായ ആലീസ് തങ്കച്ചന്‍, ഓമന വിന്‍സന്റ്, മേരിക്കുട്ടി തോമസ്, സി.പി. കനക, ജ്യോതി ഗണേഷ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.