മേരിവിജയം അവാര്‍ഡ്: ശിപാര്‍ശ ക്ഷണിച്ചു
Sunday, August 24, 2014 12:26 AM IST
തൃശൂര്‍: മേരിവിജയം സാമൂഹ്യ സാഹിത്യ, സാംസ്കാരിക പ്രതിഭകള്‍ക്കും കൃതികള്‍ക്കും നല്‍കുന്ന വിവിധ അവാര്‍ഡുകള്‍ക്കു ശിപാര്‍ശ ക്ഷണിച്ചു. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുള്ള മോണ്‍ സഖറിയാസ് വാഴപ്പിള്ളി ദര്‍ശന അവാര്‍ഡ്, ആതുരസേവനത്തിനുള്ള ഡോ. ജോണ്‍ ചെറയത്ത് അവാര്‍ഡ്, മാധ്യമ പ്രവര്‍ത്തനത്തിനുള്ള മീഡിയ അവാര്‍ഡ് (ഇലക്ട്രോണിക് മാധ്യമരംഗം), ദൈവശാസ്ത്ര ഗ്രന്ഥത്തിനുള്ള മാര്‍ ജോസഫ് കുണ്ടുകുളം അവാര്‍ഡ് എന്നിവയ്ക്കുള്ള ശിപാര്‍ശകളാണ് ക്ഷണിക്കുന്നത്. 11,111 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.


മാര്‍ കുണ്ടുകുളം അവാര്‍ഡിനുള്ള ഗ്രന്ഥം 2010 നുശേഷം പ്രസിദ്ധീകരിച്ചതാകണം. ഗ്രന്ഥത്തിന്റെയും ബയോഡാറ്റയുടെയും രണ്ടു കോപ്പി സഹിതം സെപ്റ്റംബര്‍ 30നകം എഡിറ്റര്‍, മേരിവിജയം, തൃശൂര്‍ 680 005 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍- 9447183677.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.