അമല്‍ജ്യോതിയില്‍ ദേശീയ ഗവേഷണ ശില്പശാല
Sunday, August 24, 2014 12:28 AM IST
കോട്ടയം: അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് കംപ്യുട്ടര്‍ അപ്ളിക്കേഷന്‍ വിഭാഗങ്ങള്‍ ഐഎസ്ടിഇ (ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍) കേരള സെക്ഷന്‍ സിഎസ്ഐ (കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ) കൊച്ചിന്‍ ചാപ്റ്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ സ്റ്റെപ്സ് രണ്ട് റിസര്‍ച്ച് എന്ന പേരില്‍ ഗവേഷണ ശില്പശാല സംഘടിപ്പിക്കും. പ്രഫ. ഡി.ബി. പാഠക്, ഡോ. കണ്ണന്‍ മൌെഡഗല്യ, ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍, ജി. വിജയരാഘവന്‍, ഡോ. സഹാനമൂര്‍ത്തി, ഡോ. മുക്ത അത്രേ, ഡോ. കെ. അലക്സാണ്ടര്‍, ഡോ. ജേക്കബ് ഫിലിപ്പ്, ഡോ. സോണി സി. ജോര്‍ജ്, ജോ. എ സ്കറിയ എന്നിവര്‍ ക്ളാസുകള്‍ക്കു നേതൃത്വം നല്‍കും. 11 സംസ്ഥാനങ്ങളില്‍നിന്നുള്ള യൂണിവേഴ്സിറ്റികളും കോളജുകളും ഉള്‍പ്പെടെ 50 സ്ഥാപനങ്ങള്‍ എ-വ്യൂ എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി ശില്പാശാലയില്‍ പങ്കെടുക്കും. ംംം.മഷരല.ശി, ഫോണ്‍: 9946847530.


പത്രസമ്മേളനത്തില്‍ അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി പ്രഫ. മനോജ് ടി. ജോയ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രഫ. ശ്യാം ഗോപി, ഹ്യുമാനിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് അധ്യക്ഷന്‍ ഡോ. സെബാസ്റ്യന്‍ നരിവേലി എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.