പിഴപ്പലിശ എഴുതിത്തള്ളല്‍: അപേക്ഷ ക്ഷണിച്ചു
Sunday, August 24, 2014 12:29 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പറേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവിടങ്ങളില്‍നിന്നു സംസ്ഥാനത്തെ പട്ടികവര്‍ഗക്കാര്‍, എടുത്തിട്ടുള്ളതും 01.04.2014നു തിരിച്ചടവ് കാലാവധി കഴിഞ്ഞു കുടിശികയുള്ളതുമായ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ എഴുതിത്തള്ളും.

അപേക്ഷകള്‍ അതതു സ്ഥലത്തെ ഐടിഡി പ്രോജക്ട് ഓഫീസുകള്‍ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുകള്‍, ട്രൈബല്‍ എക്സ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് അതത് ഐടിഡി പ്രോജക്ട് ഓഫീസ്/ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് എന്നിവടങ്ങളില്‍ സമീപിക്കാം. ഫോണ്‍: 0471-2303229.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.