മഴ വടക്കന്‍ കേരളത്തിലേക്ക്
മഴ വടക്കന്‍ കേരളത്തിലേക്ക്
Sunday, August 24, 2014 12:04 AM IST
തിരുവനന്തപുരം: രണ്ടു ദിവസ മായി തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായി പെയ്യുന്ന മഴ വടക്കന്‍ കേരളത്തി ലും ശക്തിപ്രാപിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാളെ രാവിലെ വരെ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്കും വടക്കന്‍ കേരളത്തില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കും സാധ്യതയുണ്െടന്നാണു കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഏഴു മുതല്‍ 14 വരെ സെന്റിമീറ്റര്‍ മഴ പെയ്യാനാണു സാധ്യത. കേരളതീരത്തു പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ജാഗ്രത പാലിക്കണം.

ഇന്നലെ അത്യന്തം കനത്ത മഴ പെയ്തതു പുനലൂര്‍, പൊന്നാനി, കുരുടാമണ്‍ എന്നിവിടങ്ങളിലാണ്. 18 സെന്റിമീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ആര്യങ്കാവിലും കോഴിക്കോടും 17 സെന്റിമീറ്റര്‍ മഴ പെയ്തു.


തൊടുപുഴയിലും ഏനമ്മാക്കലും 13 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തിയപ്പോള്‍ പിറവം, വൈക്കം, കോന്നി എന്നിവിടങ്ങളില്‍ 12 സെന്റിമീറ്ററും മങ്കൊമ്പ്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ 11 സെന്റിമീറ്ററും മഴ പെയ്തു. കണ്ണൂര്‍, തളിപ്പറമ്പ്, ചിറ്റൂര്‍, കൊല്ലംകോട് എന്നിവിടങ്ങളിലാണ് ഏറ്റവും കുറവു മഴ പെയ്തത്.

ഒരു സെന്റിമീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ ദിവസം അഞ്ചു ശതമാനമായിരുന്ന മഴക്കുറവ് ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഒരു ശതമാനമായി ചുരുങ്ങി. ഈ കാലവര്‍ഷക്കാലത്തു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തത് ഈ മാസം ഒന്നിനായിരു ന്നു.

ഒന്‍പതു സെന്റിമീറ്ററായിരുന്നു അന്നത്തെ സംസ്ഥാന ശരാശരി. ഇതിനോട് ഏതാണ്ട് അടുത്ത അളവിലുള്ള മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.