യുവാവിനു പോലീസിന്റെ മര്‍ദനം; മുഖ്യമന്ത്രിക്കു റോഡിനു നടുവില്‍ പരാതി
യുവാവിനു പോലീസിന്റെ മര്‍ദനം; മുഖ്യമന്ത്രിക്കു റോഡിനു നടുവില്‍ പരാതി
Sunday, August 24, 2014 12:07 AM IST
കായംകുളം: യുവാവിനെ അകാരണമായി മര്‍ദിച്ച പോലീസുകാരനെതിരേ നാട്ടുകാരും മര്‍ദനമേറ്റ യുവാവും മുഖ്യമന്ത്രിക്കു പരാതി നല്‍കി. കായംകുളം ട്രാഫിക് സ്റേഷനിലെ പോലീസ് ജീപ്പ് ഡ്രൈവര്‍ ബി. സാബുവിനെതിരേയാണ് പരാതി. പരാതി പരിശോധിച്ച മുഖ്യമന്ത്രി സിഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന്‍പ്രകാരം സാബുവിനെ അന്വേഷണവിധേയമായി ആലപ്പുഴ ഏആര്‍ ക്യാമ്പിലേക്കു സ്ഥലം മാറ്റി.

ഇന്നലെ രാവിലെയുണ്ടായ ശക്തമായ മഴയില്‍ കുറ്റിത്തെരുവ്- ഓലകെട്ടിയമ്പലം റോഡരികില്‍ നിന്ന കൂറ്റന്‍ മരം കടപുഴകി കനാലിലേക്കു വീണതിനെത്തുടര്‍ന്ന് റോഡില്‍ ഗതാഗതതടസമുണ്ടായി. ഇതേത്തുടര്‍ന്നു മരം അഗ്നിശമനസേനയ്ക്കൊപ്പം വെട്ടിമാറ്റാന്‍ പങ്കാളിയായ കായംകുളം പെരിങ്ങാല മര്‍സാന മന്‍സിലില്‍ ജമാലിനെയാണ് (39) വാക്കുതര്‍ക്കത്തിനിടെ പോലീസുകാരന്‍ മര്‍ദിച്ചതെന്നു പറയുന്നു. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.


മരം വെട്ടിമാറ്റുന്നതിനിടെ സ്ഥലത്തെത്തിയ പോലീസുകാരന്‍ മരം വെട്ടിമാറ്റിയശേഷം മാറി നില്‍ക്കണമെന്നും മുഖ്യമന്ത്രി വരുന്നുണ്െടന്നും പറഞ്ഞതാണു പ്രശ്നത്തിനു വഴിയൊരുക്കിയത്. പന്ത്രണ്േടമുക്കാലോടെ സ്ഥലത്തുകൂടെ കടന്നുവന്ന മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞുനിര്‍ത്തി നാട്ടുകാരും മര്‍ദനമേറ്റ യുവാവും മുഖ്യമന്ത്രിക്കു നേരില്‍ പരാതി നല്‍കുകയായിരുന്നു. പരാതി പരിശോധിച്ച മുഖ്യമന്ത്രി അകമ്പടിക്കു വന്ന കായംകുളം സിഐ രാജപ്പന്‍ റാവുത്തറോട് സംഭവത്തെക്കുറിച്ച് ഉടന്‍തന്നെ അന്വേഷിച്ചു ജില്ലാ പോലീസ് മേധാവിക്ക് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. പോലീസ് ജീപ്പ് ഡ്രൈവറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്െടത്തിയതിനെത്തുടര്‍ന്നു സിഐ ജില്ലാ പോലീസ് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കി. ഇതേത്തുടര്‍ന്നാണു പോലീസുകാരനെതിരേ നടപടിയുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.