വെള്ളാപ്പള്ളിക്കു വിഭ്രാന്തി: എകെസിസി
Wednesday, August 27, 2014 12:58 AM IST
തൊടുപുഴ: വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞ് നിര്‍ത്തലാക്കണമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ബാറുകള്‍ പൂട്ടിയതിന്റെ വിഭ്രാന്തിയാണെന്നു കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം.

വിശുദ്ധ കുര്‍ബാനമധ്യേ ഉപയോഗിക്കാനുള്ള വീഞ്ഞ് ഉത്പാദിപ്പിക്കുന്നതു കൊച്ചിന്‍ മാസ് വൈന്‍ റൂള്‍ പ്രകാരമാണ്.

കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ കേരളത്തെ മദ്യത്തില്‍നിന്നു രക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്നും ബിജു പറയന്നിലം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.