ബോണസ് 3,500 രൂപ, ഉത്സവബത്ത 2,200 രൂപ
Wednesday, August 27, 2014 10:59 PM IST
തിരുവനന്തപുരം: ഓണം പ്രമാണിച്ചു സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 3500 രൂപ ബോണസ് അനുവദിച്ചു. അടിസ്ഥാന ശമ്പളവും ഡിഎയും ചേര്‍ത്ത് 18,150 രൂപ വരെ ശമ്പളമുള്ളവര്‍ക്കാണു ബോണസിന് അര്‍ഹത. ഇതിനു മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ക്കു 2,200 രൂപ ഉത്സവബത്ത ലഭിക്കും.

ബോണസിന് അര്‍ഹതയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനപരിധി 16,050 രൂപയില്‍ നിന്ന് 18,150 രൂപയാക്കി ഉയര്‍ത്തി ഉത്തരവു പുറപ്പെടുവിച്ചതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു. 10,000 രൂപ ഫെസ്റിവല്‍ അഡ്വാന്‍സും ലഭിക്കും. ഓഗസ്റിലെ ശമ്പളത്തോടൊപ്പം ബോണസ്, ഉത്സവബത്ത, അഡ്വാന്‍സ് എന്നിവ നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 670 രൂപയുടെ പ്രത്യേക അലവന്‍സ് ലഭി ക്കും. കുടുംബ പെന്‍ഷന്‍കാര്‍ക്ക് 550 രൂപ മാത്രമാകും ലഭിക്കുക. കഴിഞ്ഞ മാര്‍ച്ച് 31നു സര്‍വീസിലുള്ള ആറു മാസമെങ്കിലും ജോലി ചെയ്തവര്‍ക്കു ബോണസിന് അര്‍ഹതയുണ്ടാകും.

ബോണസിന് അര്‍ഹതയില്ലാത്ത മറ്റുവിഭാഗങ്ങള്‍ക്കും പാര്‍ട്ട് ടൈം കണ്ടിന്‍ജന്‍സി ജീവനക്കാര്‍ക്കും കഴിഞ്ഞവര്‍ഷത്തെ അതേ നിര ക്കില്‍ ഉത്സവബത്ത ലഭിക്കും.


ഉത്സവ ബത്ത ലഭിക്കുന്ന വിഭാഗവും പ്രഖ്യാപിച്ച തുകയും ചുവടെ:

സ്കൂള്‍ കൌണ്‍സിലേഴ്സ്- 840, ആശ വര്‍ക്കേഴ്സ്, ആംഗന്‍വാടി- ബാലവാടി ജീവനക്കാര്‍, സാമൂഹികനീതി വകുപ്പ്, പട്ടികജാതി- വര്‍ഗ വകുപ്പ് എന്നിവിടങ്ങളിലെ വര്‍ക്കര്‍മാര്‍- 900, എംഎല്‍എമാരുടെ അഡീഷണല്‍ ജീവനക്കാര്‍- 800, സ്പെഷല്‍ സ്കൂള്‍ അധ്യാപക അധ്യാപകേതര ജീവനക്കാര്‍- 500, ഏകാധ്യാപക സ്കൂള്‍ അധ്യാപകര്‍, പാചകത്തൊഴിലാളികള്‍- 1000, പ്രീ- പ്രൈമറി സ്കൂള്‍ അധ്യാപകര്‍, ആയമാര്‍- 800.

ലൈഫ് ഗാര്‍ഡ്സ്, ഹോം ഗാര്‍ഡ്സ്, ഫാമിലി പ്ളാനിംഗ് വോളന്ററി വര്‍ക്കേഴ്സ്, ഫാമിലി പ്ളാനിംഗ് വോളന്ററി പ്രമോട്ടേഴ്സ്, എസ്സി പ്രമോട്ടേഴ്സ്, ക്ഷീര വികസന വകുപ്പിലെ കാറ്റില്‍ ഇംപ്രൂവ്മെന്റ് അസിസ്റന്റ്, കൃഷി വകുപ്പിനു കീഴില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്ന പോളിനേഷന്‍ വര്‍ക്കേഴ്സ്- 910.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.