വെഞ്ഞാറമൂട് ശശി ആര്‍എസ്പിയില്‍ ചേര്‍ന്നു
Wednesday, August 27, 2014 1:00 AM IST
തിരുവനന്തപുരം: സിപിഐയില്‍ നിന്നു രാജിവച്ച മുന്‍ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി ആര്‍എസ്പിയില്‍ ചേര്‍ന്നു.ഏതാനും പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അദ്ദേഹം ആര്‍എസ്പിയില്‍ ചേര്‍ന്നത്.

ലയന സമ്മേളനം ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആര്‍എസ്പി ജില്ലാ സെക്രട്ടറി അമ്പലത്തറ ശ്രീധരന്‍ നായര്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ജി.എന്‍. പോറ്റി, കെ.എസ്. സനല്‍കുമാര്‍, ആര്‍വൈഎഫ് സംസ്ഥാന പ്രസിഡന്റ് പൂവച്ചല്‍ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.