ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി സില്‍വര്‍ ജൂബിലി ആഘോഷം തുടങ്ങി
ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി സില്‍വര്‍ ജൂബിലി  ആഘോഷം തുടങ്ങി
Wednesday, August 27, 2014 1:03 AM IST
കൊച്ചി: ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലി സമ്മേളനം തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. കാനന്‍ ലോ സൊസൈറ്റിയുടെ ചരിത്രം പഠിച്ചു ചൈതന്യം ഉള്‍ക്കൊണ്ട് കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കാക്കനാട് ചാവറ ഹില്‍സില്‍ നടക്കുന്ന സമ്മേളനത്തില്‍ 90 പേര്‍ സംബന്ധിക്കുന്നുണ്ട്.


ഇന്നു വിവിധ സഭാ നിയമ പണ്ഡിതര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. രാത്രി ഏഴിനു നടക്കുന്ന സമാപന സമ്മേളനം സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിക്കും. സീറോ മലബാര്‍ സഭയിലെ മുഴുവന്‍ മെത്രാന്മാരും സന്നിഹിതരായിരിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.