മണര്‍കാട് പള്ളിയില്‍ എട്ടുനോമ്പ് തിരുനാള്‍ ഒന്നിനു കൊടിയേറും
Wednesday, August 27, 2014 1:09 AM IST
കോട്ടയം: ആഗോള മരിയന്‍ തീര്‍ഥാടനകേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ടുനോമ്പാചരണത്തിന് ഒന്നിനു കൊടിയേറും.

ദിവസവും രാവിലെ എട്ടിനു നമസ്കാരം, ഒമ്പതിനു വിശുദ്ധ കുര്‍ബാന, 11.30നു പ്രസംഗം, 12.30നു മധ്യാഹ്നപ്രാര്‍ഥന, 2.30നു പ്രസംഗം, 3.30നു ധ്യാനം, വൈകുന്നേരം അഞ്ചിനു പ്രാര്‍ഥന, ആറിനു ധ്യാനം.

ഒന്നിനു ഡോ. തോമസ് മാര്‍ തിമോത്തിയോസ്, രണ്ടിനു സഖറിയാസ് മാര്‍ പോളികാര്‍പ്പസ്, മൂന്നിനു ജോസഫ് മാര്‍ ഗ്രിഗോറിയോസ്, നാലിനു ക്നാനായ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, അഞ്ചിനു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ, ആറിനു വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാനയ്ക്കു സഖറിയാസ് മാര്‍ പീലക്സിനോസ്, ഏഴിനു ഡോ. ഐസക് മാര്‍ ഒസ്താത്തിയോസ്, എട്ടിനു മാത്യൂസ് മാര്‍ ഈവാനിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ മുഖ്യകാര്‍മികത്വം വഹിക്കും.

ഒന്നിനു ഫാ. ജേക്കബ് ഫിലിപ്പ് നടയില്‍, ഫാ. തോമസ് വേങ്കടത്ത്, രണ്ടിനു ഫാ. കുര്യാക്കോസ് മണലേല്‍ചിറ, ഫാ. സാംസണ്‍ മേലോത്ത്, മൂന്നിനു സുനില്‍ ജോണ്‍, ഫാ. എല്‍ദോസ് പുളിഞ്ചോട്ടില്‍, നാലിനു പൌലോസ് കോര്‍ എപ്പിസ്കോപ്പ പാറേക്കര, ഫാ. ബിനോ ഫിലിപ്പ് ചിങ്ങവനം, അഞ്ചിനു ഡോ. ഡി. ബാബു പോള്‍ എന്നിവര്‍ പ്രസംഗിക്കും.

ഒന്നിന് ആന്‍ഡ്രൂസ് കോര്‍ എപ്പിസ്കോപ്പ ചിരവത്തറ, ഫാ. കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍, രണ്ടിനു ഫാ. എല്‍ദോസ് വേങ്കടത്ത്, ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടില്‍, മൂന്നിനു ഡീക്കന്‍ ലിറ്റു ടി. ജേക്കബ് തണ്ടാശേരില്‍, ഫാ. ജെ. മാത്യൂസ് മണവത്ത്, ഫാ. ടിജു വര്‍ഗീസ് വെള്ളാപ്പള്ളില്‍, നാലിനു കുര്യാക്കോസ് ഏബ്രഹാം കോര്‍ എപ്പിസ്കോപ്പ കറുകയില്‍ എന്നിവര്‍ ധ്യാനം നയിക്കും.


നാലിനും അഞ്ചിനും വൈകുന്നേരം അഞ്ചിനു സഖറിയാസ് മാര്‍ പീലക്സിനോസ് മെത്രാപ്പാലീത്ത ധ്യാനം നയിക്കും. ദിവസവും രാവിലെ 6.45നു കരോട്ടെ പള്ളിയില്‍ വിശുദ്ധ കുര്‍ബാന നടക്കും. ഒന്നിന് ഉച്ചകഴിഞ്ഞു രണ്ടിനു കൊടിമര ഘോഷയാത്ര പള്ളിയില്‍നിന്നും പുറപ്പെടും. വൈകുന്നേരം നാലിനു പള്ളിയില്‍ കൊടിമരം ഉയര്‍ത്തും. അഞ്ചിന് ഉച്ചകഴിഞ്ഞു രണ്ടിനു ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ശേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.

ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം മുഖ്യപ്രഭാഷണവും സേവകസംഘം നിര്‍മിച്ചു നല്‍കുന്ന 15 ഭവനങ്ങളുടെ താക്കോല്‍ ദാനവും നിര്‍വഹിക്കും. ഡോ. ഡി. ബാബു പോള്‍ അനുസ്മരണപ്രഭാഷണം നടത്തും. സമൂഹവിവാഹ ധനസഹായ വിതരണം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും.

ഇന്‍ഷ്വറന്‍സ് പദ്ധതി അംഗത്വവിതരണ ഉദ്ഘാടനം ജോസ് കെ. മാണി എംപിയും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും വിദ്യാഭ്യാസ മെരിറ്റ് അവാര്‍ഡ് വിതരണവും റബ്കോ ചെയര്‍മാന്‍ വി.എന്‍. വാസവനും നിര്‍വഹിക്കും.

ആറിന് ഉച്ചയ്ക്ക് 12നു റാസ. ഏഴിനു മധ്യാഹ്നപ്രാര്‍ഥയെത്തുടര്‍ന്നു നടതുറക്കല്‍. രാത്രി 11നു കരിമരുന്നു കലാപ്രകടനം. എട്ടിന് ഉച്ചകഴിഞ്ഞു മൂന്നിനു നേര്‍ച്ചവിളമ്പോടെ തിരുനാള്‍ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.