ലക്ഷദ്വീപുകാരുടെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം: മുഹമ്മദ് ഫൈസല്‍ എംപി
Wednesday, August 27, 2014 1:10 AM IST
കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രക്കപ്പലുകളിലെ കാന്റീന്‍ ഭക്ഷണവിലയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലുള്ള ഗസ്റ്ഹൌസുകളില്‍ മുറിവാടകയും വര്‍ധിപ്പിച്ച നടപടി ഉടന്‍ പിന്‍വലിക്കുന്നതു സംബന്ധിച്ച് ഇന്ന് അഡ്മിനിസ്ട്രേറ്ററുമായി ചര്‍ച്ച നടത്തുമെന്നു പി.പി. മുഹമ്മദ് ഫൈസല്‍ എംപി പത്രസമ്മേളനത്തില്‍ അറിയിച്ചു.

ദ്വീപുകാരുടെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണും.


അപാകതകള്‍ പരിഹരിച്ചുകൊണ്ടുള്ള പുതിയ കപ്പല്‍ പ്രോഗ്രാം പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റിനു കൈമാറിയിട്ടുണ്ട്. ലക്ഷദ്വീപുകാര്‍ ചികിത്സക്കും മറ്റുമായി വന്‍കരയിലെത്തി മരണമടയുമ്പോള്‍ കബറടക്കം നടത്തുന്നതിനു പ്രത്യേക ഭൂമിക്കു കേരള സര്‍ക്കാരിന്റെ അനുവാദം ലഭിച്ചിട്ടുണ്െടന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.