സ്വര്‍ണാഭരണ ക്ഷേമനിധി: വിഹിതം കുറയ്ക്കണമെന്ന്
Wednesday, August 27, 2014 1:11 AM IST
തിരുവനന്തപുരം: സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്കുള്ള സ്വര്‍ണവ്യാപാരികളുടെ വിഹിതം 0.25 ശതമാനത്തില്‍ നിന്നും 0.10 ശതമാനം ആയി കുറയ്ക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന കൌണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സ്വര്‍ണാഭരണ നിര്‍മാണ മേഖലയ്ക്ക് പ്രാതിനിധ്യമില്ലാത്ത ക്ഷേമനിധിയുമായി വ്യാപാരികള്‍ നിസഹരിക്കുവാന്‍ തീരുമാനിച്ചിട്ടില്ല. സ്വര്‍ണാഭരണ നികുതി കോമ്പൌണ്ടിംഗ് ചെയ്യുന്ന രീതി പുനര്‍നിര്‍ണയിക്കണമെന്നും നികുതി ഒരു ശതമാനമായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ബി. ഗിരിരാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി റാം മോഹന്‍ കമ്മത്ത്, ട്രഷറര്‍ അഡ്വ. എസ്. അബ്ദുള്‍ നാസര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.