കൊച്ചി കായലില്‍ യുവാവിന്റെ മൃതദേഹം
Wednesday, August 27, 2014 1:29 AM IST
കൊച്ചി: കൊച്ചി കായലില്‍നിന്ന് യുവാവിന്റെ മൃതദേഹം കണ്െടടുത്തു. പുനലൂര്‍ കുരുവിക്കോണം സ്വദേശി മമതാഹൌസില്‍ വിജയന്റെ മകന്‍ ജിത്തു (26) വിന്റെ മൃതദേഹമാണ് കണ്െടടുത്തത്.

ഇന്നലെ രാവിലെ കിന്‍കോ ജെട്ടിക്കു സമീപമാണ് മൃതദേഹം കണ്ടത്. സെന്‍ട്രല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. മൃതദേഹത്തിനു ഒരു ദിവസത്തെ പഴക്കമുള്ളതായി കരുതുന്നതായി പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.