ഗാഡ്ഗില്‍: കേന്ദ്രം സത്യം തുറന്നുപറയണമെന്നു പി.സി.തോമസ്
ഗാഡ്ഗില്‍: കേന്ദ്രം സത്യം തുറന്നുപറയണമെന്നു പി.സി.തോമസ്
Wednesday, August 27, 2014 1:29 AM IST
കോട്ടയം: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഹാജരാക്കി മുന്‍ കേന്ദ്രസര്‍ക്കാര്‍ പശ്ചിമഘട്ടത്തിനു ലോക പൈതൃകപദവി നേടിയെന്നും ഐക്യരാഷ്ട്രസഭയുടെ ലോകപൈതൃക കമ്മിറ്റിയുടെ അംഗീകാരം നേടാന്‍ ആധാരമാക്കിയ ആ റിപ്പോര്‍ട്ട് നടപ്പാക്കുന്നില്ലെന്നു മുന്‍ സര്‍ക്കാര്‍ ജനങ്ങളോടു പറഞ്ഞത് കളവാണെന്നും കസ്തൂരിരംഗന്‍ ചെയര്‍മാനായുള്ള കമ്മിറ്റിയെ നിയോഗിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമായിരുന്നു എന്നുമുള്ള സത്യം കേന്ദ്രസര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിക്കണമെന്ന് കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്.


വിശദമായി ചര്‍ച്ചചെയ്ത ശേഷം മാത്രമേ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്ന കാര്യം പരിഗണിക്കൂ എന്ന കേന്ദ്ര നിലപാടില്‍ ഉറച്ചുനില്‍ക്കണം. പക്ഷേ ലോക പൈതൃക പദവി ഇന്ത്യ വേണ്െടന്നുവയ്ക്കണം-തോമസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.