280 സ്കൂളുകളില്‍ പ്ളസ്ടു ഇല്ലാതാകുമെന്നു സര്‍ക്കാര്‍
Wednesday, August 27, 2014 1:31 AM IST
കൊച്ചി: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംബന്ധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് മൂലം സംസ്ഥാനത്ത് 280 സ്കൂളുകളില്‍ പ്ളസ്ടു ഇല്ലാതാകുമെന്നും ഇതു വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുന്‍പാകെ ബോധിപ്പിച്ചു.

സര്‍ക്കാര്‍ പുതുതായി അനുവദിച്ച പ്ളസ്ടു സ്കൂളുകളുടെയും ബാച്ചുകളുടെയും കൂട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശ ഇല്ലാത്തവ റദ്ദാക്കാനും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശ ലഭിച്ചിട്ടും പുതിയ ബാച്ച് ലഭിക്കാത്ത സ്കൂളുകള്‍ക്കു താത്ക്കാലിക അനുമതി നല്‍കാനുമാണു സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വിശദമായ വാദം കേള്‍ക്കാനായി ജസ്റീ സ് ആന്റണി ഡൊമിനിക്ക്, ജസ്റീസ് ദാമാ ശേഷാദ്രി നായിഡു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇന്നത്തേക്കു മാറ്റി.


കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എസ്എന്‍ഡിപിക്ക് 19 സ്കൂളുകള്‍ നഷ്ടമായെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസില്‍ കക്ഷിചേരാന്‍ വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അനുവദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.