ഡിപ്പാര്‍ട്ട്മെന്റല്‍ പരീക്ഷാ പരിശീലനം
Wednesday, August 27, 2014 1:33 AM IST
കോട്ടയം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി പിഎസ്സി നടത്തുന്ന ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷയ്ക്കുള്ള ഒഎംആര്‍ രീതിയിലുള്ള പരിശീലന ക്ളാസുകള്‍ 31-ന് രാവിലെ 9.30-ന് പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തിലും ഉച്ചകഴിഞ്ഞ് 1.30-ന് കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപം സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും (ലോഗോസ് ജംഗ്ഷന്‍) ആരംഭിക്കും.

സെപ്റ്റംബര്‍ ആറിന് രാവിലെ 9.30-ന് ചേര്‍ത്തല താലൂക്ക് എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ (കെപിഎസ്ടി യൂണിയന്‍ ഹാള്‍) ഉച്ചയ്ക്ക് 1.30-ന് എറണാകുളം സൌത്ത് റെയില്‍വേ സ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന കെപിഎസ്ടി യൂണിയന്‍ സെന്‍ട്രല്‍ കമ്മിറ്റി ഓഫീസിലും പരിശീലന ക്ളാസുകള്‍ ആരംഭിക്കും.


അക്കൌണ്ട് ടെസ്റ് (ലോവര്‍ ആന്‍ഡ് ഹയര്‍), എക്സിക്യൂട്ടീവ് ഓഫീസേഴ്സ് ടെസ്റ്, കെഇആര്‍, എംഒപി എന്നിവയ്ക്കാണ് ഒഎംആര്‍ രീതിയിലുള്ള പരിശീലന ക്ളാസുകള്‍.

രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കും ഫോണ്‍: 9961128455.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.