മെമ്മോറാണ്ടത്തിനുള്ള തീയതി നീട്ടി
Wednesday, August 27, 2014 1:33 AM IST
തിരുവനന്തപുരം: പത്താം ശമ്പള പരിഷ്കരണ കമ്മീഷന്‍ പുറപ്പെടുവിച്ച ചോദ്യാവലിക്കുളള മറുപടി നല്‍കാനും മെമ്മോറാണ്ടങ്ങള്‍ സമര്‍പ്പിക്കുന്നതിനുളള കാലാവധി ഓഗസ്റ് 31ല്‍ നിന്നു സെപ്റ്റംബര്‍ 20 വരെ നീട്ടി. സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്മീഷന്‍ ഓഫീസ് ഇന്നലെ മുതല്‍ നന്തന്‍കോട്ടുളള സ്വരാജ് ഭവനിലേക്ക് മാറ്റിയിട്ടുണ്ട്. കത്തിടപാടുകള്‍ കമ്മീഷന്‍ മെംബര്‍ സെക്രട്ടറിയുടെ പേര്‍ക്ക് നടത്തണം.

ഓഫീസ് മേല്‍വിലാസം: പത്താം ശമ്പള പരിഷ്കരണ കമ്മീഷന്‍, സ്വരാജ് ഭവന്‍ (അഞ്ചാം നില), നന്തന്‍കോട്, തിരുവനന്തപുരം - 695003. ഇമെയില്‍ - ുൃര2014.ളശി@സലൃമഹമ.ഴ്ീ.ശി വെബ്സൈറ്റ് ംംം.ുൃര20 14.സലൃമഹമ.ഴ്ീ.ശി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.