രാജഗിരിയില്‍ കംപ്യൂട്ടിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് കോണ്‍ഫറന്‍സ്
Wednesday, August 27, 2014 1:33 AM IST
കൊച്ചി: അഡ്വാന്‍സസ് ഇന്‍ കംപ്യൂട്ടിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് (ഐസിഎസിസി 2014) നാലാമത് രാജ്യാന്തര സമ്മേളനം ഇന്നു മുതല്‍ 29 വരെ രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ നടക്കും. ഐടി, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും നൂതന സാങ്കേതികവിദ്യകള്‍ പങ്കുവയ്ക്കുന്നതിനുള്ള വേദി എന്നതിലുപരി വിദ്യാര്‍ഥികളെ ഗവേഷണ തത്പരരാക്കാനും കോണ്‍ഫറന്‍സ് ഉപകരിക്കും. ഇതോടനുബന്ധിച്ച് രാജ്യാന്തര ശില്‍പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്നു 10ന് നടക്കുന്ന ചടങ്ങില്‍ ഡല്‍ഹി ഐഐടി പ്രഫസര്‍ എം. കോത്തായി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ റവ. ഡോ. ആന്റണി കരിയില്‍ അധ്യക്ഷത വഹിക്കും.


പ്രിന്‍സിപ്പല്‍ ഡോ. എ. ഉണ്ണികൃഷ്ണന്‍, ഡോ. മാത്യു പാലക്കല്‍, ജോസഫ് കോര, ഡോ. ജോണ്‍ എം. ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.

കോണ്‍ഫറന്‍സിലും ശില്‍പശാലയിലും തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ ഐഇഇഇയിലും ടാറ്റാ മാക്ഗ്രോ ഹില്ലിലും പ്രസിദ്ധീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് മരര.ൃമഷമഴശൃശ.ീൃഴ സന്ദര്‍ശിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.