പിജി സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ്
Wednesday, August 27, 2014 1:34 AM IST
തിരുവനന്തപുരം: ജനറല്‍ മെരിറ്റ് ക്വോട്ടയില്‍ ഒഴിവുവന്ന പിജി സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സിലെ സീറ്റുകളിലേയ്ക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാമ്പസിലുള്ള മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റില്‍ സെപ്റ്റംബര്‍ രണ്ടിന് 10.30 മുതല്‍ നടത്തും. പ്രവേശന പരീക്ഷാകമ്മീഷണര്‍ പ്രസിദ്ധീകരിച്ച 2014 ലെ ജനറല്‍ റാങ്ക് ലിസ്റിന്റെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്.

കൌണ്‍സിലിംഗില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ ംംം.റാല.സലൃമഹമ.ഴ്ീ.ശി വെബ്സൈറ്റില്‍ നിന്നും ഓപ്ഷന്‍ ഫോം ഡൌണ്‍ലോഡ് ചെയ്ത് എടുക്കണം. തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന വിഷയവും കോളജും ഫോമില്‍ അലോട്ട്മെന്റ് സമയത്ത് രേഖപ്പെടുത്തി നല്‍കണം.

അലോട്ട്മെന്റ് സമയത്ത് ഒഴിവുള്ള സീറ്റിലേയ്ക്ക് അപേക്ഷകര്‍ക്ക് ഓപ്ഷന്‍ നല്‍കാം. ഒന്നാം ഘട്ട അലോട്ട്മെന്റില്‍ ജനറല്‍ ക്വോട്ടയില്‍ ഹാജരാകാത്ത അപേക്ഷകരെ രണ്ടാം ഘട്ട അലോട്ട്മെന്റില്‍ പരിഗണിക്കുന്നതല്ല.

പ്രവേശന പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിലും, സീറ്റുകളുടെ ലഭ്യത അനുസരിച്ചും അഡ്മിഷന്‍ ലഭിക്കും. അപേക്ഷകര്‍ നേരിട്ടോ, അധികാരപ്പെടുത്തിയ വ്യക്തി മുഖേനയോ കൌണ്‍സലിംഗില്‍ ഹാജരാകാം. അധികാരപ്പെടുത്തിയ വ്യക്തി മുഖേന ഹാജരാകുന്നവര്‍ അതിലേയ്ക്കായി പ്രോസ്പെക്ടസില്‍ പറഞ്ഞിട്ടുള്ള അധികാരപത്രം പൂരിപ്പിച്ച് നല്‍കണം. അപേക്ഷകര്‍ പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുടെ അസലും ഹാജരാക്കണം. കഴിഞ്ഞ കൌണ്‍സലിംഗുകളില്‍ പങ്കെടുത്ത് അഡ്മിഷന്‍ നേടിയവര്‍ ഈ കൌണ്‍സലിംഗില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുണ്െടങ്കില്‍ അഡ്മിഷന്‍ നേടിയ കോളജില്‍ സമര്‍പ്പിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിശദവിവരങ്ങള്‍ കോളജ് അധികാരികളില്‍ നിന്നു ഹാജരാക്കണം.


(പൊസഷന്‍ സര്‍ട്ടിഫിക്കറ്റ്). കൌണ്‍സലിംഗില്‍ സെലക്ഷന്‍ നേടുന്ന അപേക്ഷകര്‍ സെപ്റ്റംബര്‍ നാലിനു അതതു കോളജുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിവരങ്ങള്‍ക്ക് ംംം.റാല.സലൃമഹമ.ഴ്ീ.ശി വെബ്സൈറ്റ് സന്ദര്‍ശിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.