പ്ളസ് വണ്‍ ഏകജാലക പ്രവേശനം: അലോട്ട്മെന്റ് റിസല്‍ട്ട് ഇന്ന്
Wednesday, August 27, 2014 1:35 AM IST
തിരുവനന്തപുരം: നിലവിലുളള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അനുവദിച്ച അധികബാച്ചുകളിലെ മെരിറ്റ് സീറ്റുകളിലേക്കും നിലവിലെ ബാച്ചുകളിലെ ഒഴിവുകളിലേക്കും ഏകജാലക സംവിധാനത്തില്‍ പ്ളസ് വണ്‍ പ്രവേശനം നെടിയ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ സ്കൂള്‍/ കോമ്പിനേഷന്‍ മാറ്റത്തിനുളള അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടുളള ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് റിസല്‍ട്ട് ഇന്നു രാവിലെ 10നു പ്രസിദ്ധീകരിക്കും.

വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ വെബ്സൈറ്റായ ംംം.വരെമു.സലമ ഹമ.ഴ്ീ.ശി, ഠൃമിളെലൃ അഹഹീ ഞലൌഹ എന്ന ലിങ്കിലൂടെ റിസല്‍ട്ട് പരിശോധിക്കാം.

സ്കൂള്‍ മാറ്റം ലഭിച്ച വിദ്യാര്‍ഥികള്‍ക്കു കാലതാമസം കൂടാതെ വിടുതല്‍ സര്‍ട്ടിഫിക്കറ്റും സ്വഭാവ സര്‍ട്ടിഫിക്കറ്റും മറ്റു അസല്‍ രേഖകളും നല്‍കി പുതിയ സ്കൂളില്‍ പ്രവേശനത്തിനു 28നു വൈകുന്നേരം നാലിനു മുമ്പായി ഹാജരാകണം. ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് ലഭിച്ച സ്കൂള്‍/ കോമ്പിനേഷന്‍ മാറ്റം യാതൊരു കാരണവശാലും റദ്ദാക്കുന്നതല്ല.


അപേക്ഷ നല്‍കിയിട്ടും അലോട്ട്മെന്റുകളൊന്നിലും ഇടംനേടാന്‍ കഴിയാത്തവര്‍ സപ്ളിമെന്ററി അലോട്ട്മെന്റുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി നിലവിലുളള അപേക്ഷ പുതുക്കണം.

സ്കൂള്‍/ കോമ്പിനേഷനു ശേഷമുളള ഒഴിവുകള്‍ 27നു രാവിലെ 10ന് അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.