ഡോ. സച്ചിദാനന്ദ കമ്മത്ത് ഐഎപി ദേശീയ പ്രസിഡന്റ്
ഡോ. സച്ചിദാനന്ദ കമ്മത്ത് ഐഎപി ദേശീയ പ്രസിഡന്റ്
Wednesday, August 27, 2014 1:36 AM IST
കൊച്ചി: ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) ദേശീയ പ്രസിഡന്റായി ഡോ. എസ്. സച്ചിദാനന്ദ കമ്മത്തിനെ തെരഞ്ഞെടുത്തു. വൈറ്റില വെല്‍കെയര്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടറും ശിശുരോഗവിഭാഗം മേധാവിയുമാണ്. ഡോ. കമ്മത്തിന്റെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സംസ്ഥാനത്തെ ശിശുമരണ നിരക്ക് ഒറ്റ അക്കത്തിലേക്കു പരിമിതപ്പെടുത്തുന്ന പദ്ധതി രാജ്യത്ത് ആദ്യമായി കേരളത്തില്‍ നടപ്പിലാക്കുന്നത്.


യൂണിസെഫിന്റെ ആദ്യശിശു സൌഹൃദ സംസ്ഥാന ബഹുമതി കേരളം നേടുന്നതിലും ഐഎപി കേരള ഘടകം മുന്‍ പ്രസിഡന്റായ ഡോ. കമ്മത്ത് നിര്‍ണായക പങ്കു വഹിച്ചു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മികച്ച ശാഖാ പ്രസിഡന്റിനുള്ള ദേശീയ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ്, മികച്ച ഐഎപി ബ്രാഞ്ച് സെക്രട്ടറിക്കുള്ള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ എന്നിവ നേടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.