പട്ടികജാതി വികസന നയം ഉടന്‍: മന്ത്രി എ.പി. അനില്‍കുമാര്‍
പട്ടികജാതി വികസന നയം ഉടന്‍: മന്ത്രി എ.പി. അനില്‍കുമാര്‍
Wednesday, August 27, 2014 1:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങളുടെ സമഗ്രവും സന്തുലിതവുമായ വികസനത്തിന് ദിശാബോധം നല്‍കുന്ന സമഗ്ര പട്ടികജാതി വികസന നയം ഉടന്‍ പ്രഖ്യാപിക്കുമെന്നു പട്ടികജാതി- പിന്നോക്ക ക്ഷേമ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. വകുപ്പ് പുറപ്പെടുവിച്ച കരടുനയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പട്ടികജാതി വികസന വകുപ്പിന്റെ സംസ്ഥാനതല ഉപദേശക സമിതിയുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


സാമൂഹിക മുന്നേറ്റത്തിന്റെ ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിനും സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്ന നയമാണ് രൂപീകരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.