പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തരുത്: യൂത്ത് കോണ്‍ഗ്രസ്
Wednesday, August 27, 2014 1:36 AM IST
തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നടപടിക്കെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. സര്‍ക്കാര്‍ പ്രഖ്യാപിത പെന്‍ഷന്‍ പ്രായമായ 56 വയസ് എന്നത് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും അംഗീകരിക്കണം. പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്താനുള്ള നിര്‍ദേശവുമായി കെഎസ്എഫ്ഇയും കെഎസ്ഐഡിസിയും സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. നിയമനം പൂര്‍ത്തിയാക്കാത്ത പിഎസ്സി ലിസ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു പരമാവധി നിയമനം നടത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.