ആഭ്യന്തരവകുപ്പിലെ ഒഴിവുകള്‍ ആറുമാസത്തിനകം നികത്തും: ചെന്നിത്തല
ആഭ്യന്തരവകുപ്പിലെ ഒഴിവുകള്‍ ആറുമാസത്തിനകം നികത്തും: ചെന്നിത്തല
Wednesday, August 27, 2014 1:37 AM IST
കണ്ണൂര്‍: ആഭ്യന്തരവകുപ്പിനു കീഴിലുള്ള സേനകളിലെ ഒഴിവുകള്‍ ആറുമാസത്തിനകം നികത്താനുള്ള ശ്രമത്തിലാണെന്നു മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യം പിഎസ്സി ചെയര്‍മാനുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പോലീസ്, അഗ്നിശമന സേന, ജയില്‍ വകുപ്പുകളിലെ വിവിധ തസ്തികളിലേക്കുള്ള നിയമന പ്രക്രിയകള്‍ നടന്നുവരികയാണെന്നും ചെന്നിത്തല പറഞ്ഞു.

ജയില്‍ ജീവനക്കാര്‍ക്കുള്ള പരിശീലനകേന്ദ്രമായ സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കറക്ഷന്‍ അഡ്മിനിസ്ട്രേഷന്‍ (സിക്ക) കണ്ണൂര്‍ കേന്ദ്രത്തില്‍ നിര്‍മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ജയില്‍വകുപ്പിലും പോലീസ് സേനയിലും ഒട്ടേറെ ഒഴിവുകള്‍ നികത്താനുണ്ട്. മദ്യനിരോധനം കൂടി വരുന്നതോടെ ധനകാര്യവകുപ്പിനു കൂടുതല്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവരുമെങ്കിലും നിയമന കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ജയിലില്‍ തടവുകാര്‍ കൂടുന്നതിനോടൊപ്പം കെട്ടിടങ്ങള്‍ വര്‍ധിക്കുന്നുണ്െടങ്കിലും ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ കഴിയാത്തതു ജയില്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.


യുവജനങ്ങള്‍ക്കു സേനയില്‍ പ്രാധാന്യം നല്‍കുന്നതിനായി വര്‍ഷംതോറും ആഭ്യന്തരവകുപ്പില്‍ പിഎസ്സി വഴി നിയമനം നടത്തും. പോലീസ് സേനയില്‍ എസ്ഐ സെലക്ഷന്‍ നടന്നിട്ട് എട്ടുവര്‍ഷം കഴിഞ്ഞു. ഇവര്‍ക്ക് ഇപ്പോഴാണു പരിശീലനം നല്‍കാനായത്. പരിശീലനം കഴിഞ്ഞ് എസ്ഐ ആകുമ്പോഴേക്കും ഇവര്‍ക്കു 35 വയസ് കഴിയും. വര്‍ഷംതോറും നിയമനം നടത്തുന്നതോടെ യുവാക്കള്‍ക്കു സേനയില്‍ കൂടുതല്‍ അവസരം ലഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ജയിലില്‍നിന്നു പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനായി ദിവസേന മൂവായിരത്തോളം പോലീസുകാരുടെ സേവനം വേണ്ടിവരുന്നുണ്ട്. സംസ്ഥാനത്തെ ജയിലുകളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ഈ പ്രശ്നം ഒരുപരിധിവരെ പരിഹരിക്കാനാകും. കെ.എം. ഷാജി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജയില്‍ ഡിജിപി ടി.പി. സെന്‍കുമാര്‍, ഉത്തമേഖല ജയില്‍ ഡിഐജി ശിവദാസ് തൈപ്പറമ്പില്‍, സിക്ക ഡയറക്ടര്‍ പി. പ്രദീപ്, കെ.എം. പുരുഷോത്തമന്‍, കെ. രാമചന്ദ്രന്‍, സി.എന്‍. പ്രമോദ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഷൈജ, പുഴാതി പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.