മംഗല്യനിധി പദ്ധതി നടത്തിപ്പ് ഹൈക്കോടതി റദ്ദാക്കി
മംഗല്യനിധി പദ്ധതി നടത്തിപ്പ് ഹൈക്കോടതി റദ്ദാക്കി
Wednesday, August 27, 2014 12:38 AM IST
കൊച്ചി: ആഡംബരവിവാഹം നടത്തുന്നവരില്‍നിന്നു നികുതി പിരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മംഗല്യനിധി പദ്ധതി ഹൈക്കോടതി റദ്ദാക്കി. നിധിസമാഹരണം ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് കിളികൊല്ലൂര്‍ ശാരദ കല്യാണമണ്ഡപം ഉടമ താര ജയകുമാര്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റീസ് കെ. വിനോദ്ചന്ദ്രന്റെ ഉത്തരവ്.

മൂന്നു സ്റാര്‍ പദവിയും 500നു മുകളില്‍ ഇരിപ്പിടവുമുള്ള ഹോട്ടലുകളിലെ എയര്‍ കണ്ടീഷന്‍ ചെയ്ത കല്യാണ ഓഡിറ്റോറിയത്തിന് 10,000 രൂപയും പഞ്ചായത്ത് മേഖലയിലെ ഓഡിറ്റോറിയങ്ങള്‍ക്ക് 5,000 രൂപ വീതവും വിവാഹം നടത്തുന്നവരില്‍നിന്നു പിരിച്ച് സര്‍ക്കാരില്‍ അടയ്ക്കണമെന്നായിരുന്നു ഉത്തരവ്. കേരള ഫിനാന്‍ഷ്യല്‍ ആക്ട് പ്രകാരമുള്ള ഈ തീരുമാനം ഏകപക്ഷീയമാണെന്നും ഇതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഹര്‍ജികള്‍ പരിഗണിച്ച കോടതി, സര്‍ക്കാരിന് ഇങ്ങനെയൊരു നിയമമുണ്ടാക്കാന്‍ അധികാരമില്ലെന്നും ഈ സാഹചര്യത്തില്‍ 2013-ലെ കേരള ഫിനാന്‍ഷ്യല്‍ ആക്ട് 11-ാം സെക്ഷനും ഇതു സംബന്ധിച്ച ഉത്തരവും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും നിരീക്ഷിച്ചു.


സര്‍ക്കാര്‍ പണം പിരിച്ചിട്ടുണ്െടങ്കിലും ആര്‍ക്ക്, എങ്ങനെ നല്‍കണമെന്നതിനെപ്പറ്റി ഇതുവരെ പദ്ധതി രൂപീകരിച്ചിട്ടില്ല.

ഭരണഘടന നിര്‍വചിക്കുന്ന നികുതി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉള്ളവനില്‍നിന്നു പണം വാങ്ങി ഇല്ലാത്തവര്‍ക്കു കൊടുക്കുന്ന റോബിന്‍ഹുഡിന്റെ രീതി സര്‍ക്കാരിനു ചേര്‍ന്നതല്ലെന്നു കോടതി പറഞ്ഞു.

അപ്പീല്‍ നല്‍കുമെന്നു ധനമന്ത്രി

തിരുവനന്തപുരം: മംഗല്യ വിവാഹ ധനസഹായ നിധി സംബന്ധിച്ച ഹൈക്കോടതിയുടെ വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചില്‍ð അപ്പീല്‍ð ഫയല്‍ ചെയ്യുമെന്നു ധന, നിയമ മന്ത്രി കെ.എം. മാണി അറിയിച്ചു.

പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം നല്‍കുന്നതിനുവേണ്ടിയാണ് വിവാഹത്തിന് കല്യാണമണ്ഡപങ്ങള്‍ വാടകയ്ക്ക് എടുക്കുന്നവരില്‍നിന്നു സെസ് ഈടാക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. കോടതിവിധി പഠിച്ചശേഷം അപ്പീല്‍ð സമര്‍പ്പിക്കാന്‍ നടപടി എടുക്കുമെന്നു മന്ത്രി മാണി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.