വൈഎംസിഎ സംസ്ഥാന അസംബ്ളി ചരല്‍ക്കുന്നില്‍
Thursday, August 28, 2014 1:02 AM IST
പത്തനംതിട്ട: വൈഎംസിഎ സംസ്ഥാന അസംബ്ളി 30ന് ചരല്‍ക്കുന്ന് ക്രിസ്ത്യന്‍ എഡ്യുക്കേഷന്‍ സെന്ററില്‍ നടക്കും.

രാവിലെ 10ന് സംസ്ഥാന പ്ളാനിംഗ് ഫോറത്തില്‍ സുനില്‍ ഡി. കുരുവിള മാവേലിക്കര മുഖ്യസന്ദേശം നല്‍കും. സംസ്ഥാന ചെയര്‍മാന്‍ ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് വജ്രജൂബിലി സമ്മേളനത്തില്‍ കെഎഫ്സി ചെയര്‍മാന്‍ ജോയ് ഉമ്മന്‍ മുഖ്യാതിഥിയായിരിക്കും. വൈകുന്നേരം നാലിനു സംസ്ഥാന അസംബ്ളി ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വൈഎംസിഎ ദേശീയ പ്രസിഡന്റ് ഡോ. റോളണ്ട് വില്യംസ് മുഖ്യപ്രസംഗം നടത്തും.


ഭവനദാന പദ്ധതി ഉദ്ഘാടനം ഡോ.കെ.പി. യോഹന്നാനും കാരുണ്യവര്‍ഷം ചികിത്സാ സഹായപദ്ധതി ഉദ്ഘാടനം ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി ഉദ്ഘാടനം ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയും യൂത്ത്ചേഞ്ച് ഏജന്റ് ഉദ്ഘാടനം ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയും നിര്‍വഹിക്കും.

ആന്റോ ആന്റണി എംപി, എംഎല്‍എമാരായ രാജു ഏബ്രഹാം, കെ.ശിവദാസന്‍ നായര്‍ എന്നിവര്‍ സന്ദേശം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.