മദ്യനയം വിജയപുരം രൂപത സ്വാഗതം ചെയ്തു
Thursday, August 28, 2014 1:03 AM IST
കോട്ടയം: ചരിത്രത്തില്‍ ഇടം നേടിയ പുതിയ മദ്യനയം സ്വാഗതം ചെയ്യുന്നതായി വിജയപുരം രൂപത. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും രൂപതാ നേതൃത്വം അനുമോദിച്ചു. ബിവറേജസ് കോര്‍പറേഷന്‍ ഔട്ടലെറ്റുകള്‍ വഴിയുളള മദ്യവിതരണം ഘട്ടംഘട്ടമായി കുറയ്ക്കാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്.

മദ്യശാലകളില്‍ വിളമ്പുന്ന മദ്യവും ദിവ്യബലിയിലെ വീഞ്ഞും ഒരേ പോലെയാണെന്ന തരത്തിലുള്ള പ്രസ്താവനകള്‍ ബാലിശമാണ്. നമ്മുടെ നാട്ടിലേക്ക് വിദേശീയരെത്തുന്നതു മദ്യം കഴിക്കാനാണെന്ന തരത്തിലുള്ള നിഗമനങ്ങളും അപക്വമാണ്. വിദേശിയരെ മദ്യം നല്‍കി സന്തോഷിപ്പിക്കുന്നത് നമ്മുടെ സംസ്കാരത്തിനു ചേര്‍ന്നതല്ല. പുതിയ മദ്യനയം നടപ്പാക്കുവാന്‍ ത്യാഗപൂര്‍ണവും ആത്മാര്‍ഥവുമായ ശ്രമം ഉണ്ടാകണമെന്നും ബിഷപ് ഡോ. സെബാസ്റ്യന്‍ തെക്കത്തേച്ചേരില്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.