മദ്യനിരോധനത്തിന്റെ മറവില്‍ സാമുദായിക ഭിന്നത വളര്‍ത്താന്‍ ശ്രമം: സുധീരന്‍
മദ്യനിരോധനത്തിന്റെ മറവില്‍ സാമുദായിക ഭിന്നത വളര്‍ത്താന്‍ ശ്രമം: സുധീരന്‍
Thursday, August 28, 2014 1:08 AM IST
തൃശൂര്‍: മദ്യനിരോധനത്തിന്റെ മറവില്‍ സാമുദായിക ഭിന്നത വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്െടന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. അപ്രധാനമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ അതിനു ശ്രമിക്കുന്നത്.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മദ്യരഹിത കേരളത്തിനു പ്രണാമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ മദ്യനയത്തില്‍ ചില്ലറ നഷ്ടങ്ങള്‍ വന്ന ചില ശക്തികളാണു കേരളത്തെ സാമുദായികമായി വിഭജിക്കാന്‍ ശ്രമിക്കുന്നത്. പല രാജ്യങ്ങളിലും മദ്യനിരോധനം വിജയിച്ചില്ലെന്നാണു ചിലര്‍ പറയുന്നത്. വേണ്ടത്ര ഇച്ഛാശക്തിയില്ലായ്മയാണ് അവിടെയെല്ലാം മദ്യനിരോധനം പരാജയപ്പെടാന്‍ കാരണം. ആന്റണി സര്‍ക്കാര്‍ നടപ്പിലാക്കിയ ചാരായ നിരോധനം ഫലപ്രദമായി കൊണ്ടുപോകാന്‍ തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നു സുധീരന്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.