തിരുവനന്തപുരം: കശുവണ്ടി തൊഴിലാളികളുടെ ഈ വര്‍ഷത്തെ ബോണസ് സംബന്ധിച്ച തര്‍ക്കം പരിഹരിച്ചു. കശുവണ്ടി വ്യവസായ ബന്ധസമിതി യോഗമാണ് ഈ വര്‍ഷത്തെ കശുവണ്ടി തൊഴിലാളികളുടെ ഓണക്കാല ബോണസ്, എക്സ്ഗ്രേഷ്യ, റീ-പേയബിള്‍ അഡ്വാന്‍സ് എന്നിവ സംബന്ധിച്ച ധാരണയിലെത്തിയത്.